കുവൈത്ത്, ബഹ്‌റൈൻ, ജോർഡാൻ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാെൻറ ആക്രമണം: ശക്തമായി അപലപിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: കുവൈത്ത്, ബഹ്‌റൈൻ, ജോർഡാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന അനാവശ്യമായ സൈനിക ആക്രമണങ്ങളെയും പ്രകോപനങ്ങളെയും കടുത്ത ഭാഷയിൽ അപലപിച്ച് സൗദി അറേബ്യ. മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും ഇറാൻ നിരന്തരം ഭീഷണിയുയർത്തുന്നതിനെതിരെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇറാൻ നടത്തുന്ന ക്രൂരമായ കടന്നുകയറ്റങ്ങൾക്കെതിരെയും അതിക്രമങ്ങൾക്കെതിരെയും സഹോദര രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാവിധ പ്രതിരോധ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും അയൽരാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട പരസ്പര ബഹുമാനത്തിന്റെ ലംഘനവുമാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് സൗദി കുറ്റപ്പെടുത്തി.
മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള എല്ലാവിധ സൈനിക നീക്കങ്ങളും പ്രകോപനങ്ങളും ഇറാൻ അടിയന്തരമായി നിർത്തിവെക്കണമെന്നും സൗദി ആവശ്യപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കാൻ സൈനിക വഴി ഉപേക്ഷിച്ച്, എത്രയും വേഗം നയതന്ത്ര ചർച്ചകളിലേക്കും സംഭാഷണങ്ങളിലേക്കും ഇരുവിഭാഗവും മടങ്ങിവരണമെന്നും സൗദി അറേബ്യ പ്രസ്താവനയിലൂടെ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

