Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുവൈത്ത്​...

കുവൈത്ത്​ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം: ശക്തമായി അപലപിച്ച്​ സൗദി

text_fields
bookmark_border
കുവൈത്ത്​ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം: ശക്തമായി അപലപിച്ച്​ സൗദി
cancel

റി​യാ​ദ്: ഇ​റാ​ഖി​ലെ ബ​സ്ര​യി​ലു​ള്ള കു​വൈ​ത്ത്​ കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

കോ​ൺ​സു​ലേ​റ്റി​ന് നേ​രെ ഉ​ണ്ടാ​യ നീ​ക്കം ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് നേ​രെ​യു​ള്ള ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സൗ​ദി പൂ​ർ​ണ​മാ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​വ​രു​ടെ ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന​ത് ആ​തി​ഥേ​യ രാ​ജ്യ​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. 1963ലെ ​കോ​ൺ​സു​ലാ​ർ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​യ​ന്ന ക​ൺ​വെ​ൻ​ഷ​നി​ൽ ഈ ​സു​ര​ക്ഷാ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Arabia strongly condemns attack on Kuwaiti consulate
Next Story