Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര ടൂറിസത്തിൽ വൻ കുതിപ്പുമായി സൗദി; സന്ദർശകരുടെ എണ്ണത്തിൽ 67 ശതമാനം വർധന

text_fields
bookmark_border
അന്താരാഷ്​ട്ര ടൂറിസത്തിൽ വൻ കുതിപ്പുമായി സൗദി; സന്ദർശകരുടെ എണ്ണത്തിൽ 67 ശതമാനം വർധന
cancel

യാം​ബു: അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം രം​ഗ​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​വു​മാ​യി സൗ​ദി അ​റേ​ബ്യ. ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഇ​ക്ക​ണോ​മി​ക് കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെൻറി​െൻറ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം രാ​ജ്യ​ത്തെ അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 67 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി.

അ​ന്താ​രാ​ഷ്​​ട്ര ടൂ​റി​സം വ​രു​മാ​ന​ത്തി​ലെ വ​ള​ർ​ച്ച​യി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ർ​ധ​ന​വി​ലും പ്ര​മു​ഖ ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളെ പി​ന്നി​ലാ​ക്കി സൗ​ദി ഒ​ന്നാ​മ​തെ​ത്തി. 2019-ൽ ​ഏ​ക​ദേ​ശം 1.75 കോ​ടി അ​ന്താ​രാ​ഷ്​​ട്ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 2025-ഓ​ടെ 2.93 കോ​ടി​യാ​യി ഉ​യ​ർ​ന്നു. ആ​ഗോ​ള​ത​ല​ത്തി​ലെ ശ​രാ​ശ​രി ടൂ​റി​സം വീ​ണ്ടെ​ടു​ക്ക​ൽ നി​ര​ക്കി​നേ​ക്കാ​ൾ വ​ള​രെ മു​ക​ളി​ലാ​ണ് സൗ​ദി​യു​ടെ ഈ ​നേ​ട്ടം. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ള​ർ​ച്ച നി​ര​ക്കി​ൽ 53 ശ​ത​മാ​ന​വു​മാ​യി മൊ​റോ​ക്കോ​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഈ​ജി​പ്ത് (47 ശ​ത​മാ​നം), ബ്ര​സീ​ൽ (46 ശ​ത​മാ​നം), കൊ​ളം​ബി​യ (45 ശ​ത​മാ​നം), ജ​പ്പാ​ൻ (34 ശ​ത​മാ​നം), ചി​ലി (33 ശ​ത​മാ​നം), നോ​ർ​വേ (28 ശ​ത​മാ​നം) എ​ന്നി​വ​യാ​ണ് തു​ട​ർ​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ൽ.

2024-ലെ 2.97 ​കോ​ടി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 2025ൽ ​അ​ന്താ​രാ​ഷ്​​ട്ര സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 1.6 ശ​ത​മാ​ന​ത്തി​െൻറ നേ​രി​യ കു​റ​വു​ണ്ടാ​യെ​ങ്കി​ലും, 2019നെ ​അ​പേ​ക്ഷി​ച്ച് മൂ​ന്നി​ൽ ര​ണ്ട് ഭാ​ഗ​ത്തോ​ളം വ​ർ​ധ​ന​വാ​ണി​ത്. 2025ൽ ​ഇ​ൻ​ബൗ​ണ്ട് ടൂ​റി​സം വ​രു​മാ​നം 176.6 ബി​ല്യ​ൺ സൗ​ദി റി​യാ​ലി​ലെ​ത്തി. ഇ​ത് തൊ​ട്ടു​മു​മ്പ​ത്തെ വ​ർ​ഷ​ത്തെ​ക്കാ​ൾ അ​ഞ്ച്​ ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. വി​നോ​ദ ടൂ​റി​സ​മാ​ണ് ഈ ​വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്. അ​തേ​സ​മ​യം, ആ​ഭ്യ​ന്ത​ര ടൂ​റി​സം മേ​ഖ​ല​യി​ലും മി​ക​ച്ച പു​രോ​ഗ​തി ദൃ​ശ്യ​മാ​ണ്. 2025-ൽ 9.33 ​കോ​ടി പ്രാ​ദേ​ശി​ക സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ച്ച ഈ ​മേ​ഖ​ല, 2024-നെ ​അ​പേ​ക്ഷി​ച്ച് എ​ട്ട്​ ശ​ത​മാ​നം വ​ർ​ധ​ന​വോ​ടെ 127.1 ബി​ല്യ​ൺ സൗ​ദി റി​യാ​ലി​െൻറ വ​രു​മാ​നം നേ​ടി. ആ​റു വ​ർ​ഷ​ത്തി​നി​ട​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ ഈ ​വ​ൻ കു​തി​പ്പ്, ടൂ​റി​സ​ത്തെ ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന ചാ​ല​ക​ശ​ക്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന സൗ​ദി വി​ഷ​ൻ 2030-െൻ​റ വി​ജ​യ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ടൂ​റി​സം അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പു​തി​യ വി​നോ​ദ പ​രി​പാ​ടി​ക​ൾ, മേ​ഖ​ല​യി​ലെ തു​ട​ർ​ച്ച​യാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് രാ​ജ്യ​ത്തെ ഈ ​ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi tourisminternational tourismSaudi ArabiaTourism News
News Summary - Saudi Arabia sees huge surge in international tourism
Next Story