Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനെ ഗൾഫ്​...

യമനെ ഗൾഫ്​ സംവിധാനത്തിൽ കൊണ്ടുവരാനാണ് ശ്രമം -സൗദി

text_fields
bookmark_border
യമനെ ഗൾഫ്​ സംവിധാനത്തിൽ കൊണ്ടുവരാനാണ് ശ്രമം -സൗദി
cancel

ജിദ്ദ: ഗൾഫ് രാജ്യങ്ങളുടെ കൂട്ടത്തിൽ കൊണ്ടുവരാനാണ്​ സൗദിയും മറ്റു​ ഗൾഫ് രാജ്യങ്ങളും ശ്രമിക്കുന്നതെന്ന് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ. അങ്ങനെയൊരു ഗൾഫ്​ സംവിധാനത്തി‍െൻറ ഭാഗമാകുന്നതോടെ യമനിലെ ജനങ്ങൾക്ക് മറ്റു ഗൾഫ് ജനതയെപ്പോലെ സുരക്ഷയും സ്ഥിരതയും വികസനവും ആസ്വദിക്കാൻ കഴിയുമെന്ന്​ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ്​ ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. യമനിലെ വിമത സായുധ സംഘമായ ഹൂതികൾ തീവ്രവാദവും നശീകരണവും ആയുധമാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ്​. ഇറാനിയൻ ഭരണകൂടത്തി‍െൻറ അജണ്ടക്ക്​ എരിയുന്ന വിറകു​പോലെയായി യമനിലെ ജനങ്ങൾ. അവിടത്തെ ജനങ്ങൾ ഞങ്ങളിൽനിന്നുള്ളവരാണെന്നും ഞങ്ങൾ അവരിൽനിന്നുള്ളവരാണെന്നും ഞങ്ങൾ ഉറപ്പുനൽകുന്നതായും മന്ത്രി പറഞ്ഞു.

ഞങ്ങൾ എല്ലായ്​പ്പോഴും അവരുടെ പക്ഷത്തായിരിക്കുമെന്നും അമീർ ഖാലിദ്​ ബിൻ സൽമാൻ പറഞ്ഞു. യമൻ മക്കളായ അറബികളെ കബളിപ്പിക്കാനും അവരെ മാരകമായ യുദ്ധത്തിലേക്ക് റിക്രൂട്ട് ചെയ്യാനും ഹൂതികൾ തെറ്റായ വാഗ്​ദാനങ്ങളും ആവർത്തിച്ചുള്ള മിഥ്യാധാരണകളും പ്രചരിപ്പിക്കുകയാണ്​. യമനിലെ ജ്ഞാനികളും വിവേകശാലികളും ഹൂതികളുടെ നുണകൾ ഉപേക്ഷിക്കുകയും അവരുടെ കൈയേറ്റത്തിൽനിന്ന് തങ്ങളുടെ കുട്ടികളെ സംരക്ഷിക്കുകയും വേണം. യമനിലെ സ്വതന്ത്രരായ ജനങ്ങളെ തീവ്രവാദികളായ സായുധരുടെ കരങ്ങളിൽനിന്ന്​ സംരക്ഷിക്കാനുള്ള സമയമാണിതെന്നും അമീർ ഖാലിദ്​ ബിൻ സൽമാൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen
News Summary - Saudi Arabia seeks to bring Yemen under gulf system
Next Story