Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിക്ക് നേരെ വീണ്ടും ഹൂതി ഡ്രോൺ ആക്രമണ ശ്രമം
text_fieldsbookmark_border
ജിദ്ദ: സൗദി അറേബ്യക്ക് നേരെ വീണ്ടും ഹൂതി ഡ്രോൺആക്രമണശ്രമം. ഖമീസ് മുശൈത്ത് പട്ടണം ലക്ഷ്യമാക്കി വന്ന ആയുധം നിറ ച്ച രണ്ട് ഡ്രോണുകൾ സൗദി വ്യോമപ്രതിരോധസംവിധാനം തകർത്തതായി അറബ് സഖ്യസേനവക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണശ്രമം. അബ്ഹയിലെ വ്യോമസേന കേന്ദ്രമാണ് ഹൂതികൾ ലക്ഷ്യം വെച്ചതെന്ന് അവരെ അനുകൂലിക്കുന്ന ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം പല തവണ സൗദി അതിർത്തിയായ നജ്റാനിലെയും ജീസാനിലെയും വിമാനത്താവളങ്ങൾ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണശ്രമങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
