Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമഹാമാരിക്കെതിരായ...

മഹാമാരിക്കെതിരായ പോരാട്ടം രാജ്യം കൂടുതൽ കരുത്തോടെ തുടരും -സൽമാൻ രാജാവ്

text_fields
bookmark_border
മഹാമാരിക്കെതിരായ പോരാട്ടം രാജ്യം കൂടുതൽ കരുത്തോടെ തുടരും -സൽമാൻ രാജാവ്
cancel

ജിദ്ദ: കോവിഡ് 19 നേരിടാനുള്ള മുൻകരുതൽ നടപടികൾ തുടരുകയാണെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായ പരിഹാര മാർഗങ്ങൾ അവലംബിക്കാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. വ്യാഴാഴ്ച രാത്രി രാജ്യത്തെ പൗരന്മാരെയും താമസക്കാരെയും അഭിസംബോധന ചെയ്താണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്.

എന്‍റെ ആൺ, പെൺ മക്കളെ, രാജ്യത്തെ പൗരന്മാരും താമസക്കാരുമായവരെ കോവിഡ് 19 എന്ന മഹാമാരിയാൽ ലോകമിന്ന് വലിയ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ ദൈവം നിങ്ങളെയും ലോകത്തെയും മഹാ നാശത്തിൽ നിന്ന് സംരക്ഷിക്കെട്ട എന്ന ആമുഖത്തോടെയാണ് സൽമാൻ രാജാവ് അഭിസംബോധന ആരംഭിച്ചത്. ലോക ചരിത്രത്തിലെ പ്രയാസകരമായ ഒരു ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ‘തീർച്ചയായും പ്രയാസത്തോടൊപ്പമാണ് എളുപ്പം’ എന്ന അല്ലാഹുവിന്‍റെ വചനത്തിൽ വിശ്വാസമർപ്പിച്ച് നാം അതി​​െൻറ കാഠിന്യവും കയ്പും ബുദ്ധിമുട്ടും മറികടക്കാൻ പോകുന്ന ഘട്ടത്തിലാണെന്ന് മനസ്സിലാക്കണം. സ്ഥിരചിത്തതയോടെ അഭിമുഖീകരിച്ച, മനുഷ്യരാശി നേരിട്ട പ്രയാസങ്ങളിലൊന്നായി ഇൗ വിപത്ത് ചരിത്രത്തിൽ രേഖപ്പെടുത്തും. നിങ്ങളുടെ രാജ്യമായ സൗദി അറേബ്യ ദൈവസഹായത്താലും സാധ്യമായ എല്ലാ കഴിവുകളാലും ഇൗ മഹാമാരിയെ നേരിടാനും അതി​​െൻറ ദുഷ്യഫലങ്ങൾ ഇല്ലാതാക്കാനുമായ എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്. അതിനെ നേരിടാനുള്ള നിങ്ങളുടെയെല്ലാവരുടെയും ദൃഡനിശ്ചയം മുൻപന്തിയിലുണ്ട്.

പ്രയാസകരമായ ഘട്ടങ്ങളെ നേരിടാൻ നിങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്ന കരുത്തും ധൈര്യവും മാന്യമായ ഇടപെടലുകളും ബന്ധപ്പെട്ട വകുപ്പുകളോടുള്ള സമ്പൂർണ സഹകരണവും രാജ്യം നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ വിജയത്തിന്‍റെ പ്രധാന തൂണുകളാണ്. രാജ്യത്തെ പൗരനും താമസക്കാരും ആവശ്യമായ മരുന്ന്, ഭക്ഷണം, ജീവിതാവശ്യങ്ങൾ എന്നിവ നൽകാൻ അതീവ ശ്രദ്ധയും താൽപര്യവുമുണ്ടാകുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു. എല്ലാ ഗവർമെന്‍റ് വകുപ്പുകളും പ്രത്യേകിച്ച് ആരോഗ്യ മന്ത്രാലയം രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാൻ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്.

ഇൗ സന്ദർഭത്തിൽ എല്ലാ വകുപ്പുകളുടെയും പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ ആളുകളുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയാണ്. പ്രതിസന്ധിഘട്ടങ്ങളെ അഭിമുഖീകരിച്ച് പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കാൻ വലിയ ശ്രമമാണവർ നടത്തികൊണ്ടിരിക്കുന്നത്. ഇൗ പ്രയാസകരമായ സമയത്ത് നാം കഠിനാധ്വാനം ചെയ്യണമെന്നും ഉൗന്നിപറയുന്നു. തോളോട് ചേർന്ന് സഹകരിച്ച് ഒരേ മനസ്സോടെ വ്യക്തിപരമായും കൂട്ടായും അവബോധം വർധിപ്പിക്കേണ്ടതുണ്ട്. മഹാമാരിയെ നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ലോകം മുഴുവൻ കടന്നുപോകുന്ന പ്രതിസന്ധി ഘട്ടത്തിലൂടെയാണ് നാമും കടന്നുപോയി കൊണ്ടിരിക്കുന്നത്. ഇൗ മഹാമാരിയുടെ ദ്രുതഗതിയിലുള്ള വ്യാപനത്തെ ആഗോളതലത്തിൽ നേരിടുന്ന അടുത്ത ഘട്ടം കൂടുതൽ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. പ്രതിസന്ധികളെ ദൈവ വിശ്വാസത്താലും അവനിൽ ഭരമേൽപ്പിച്ചും നേരിടുക. മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണത്തിനും നല്ല ജീവിതത്തിനും സാധ്യമായതെല്ലാം നാം ചെയ്തിരിക്കുന്നു. ദൈവം നമ്മെ രക്ഷിക്കുകയും കൂടുതൽ അനുഗ്രഹിക്കുകയും ചെയ്യുമാറാകെട്ട -സൽമാൻ രാജാവ് പറഞ്ഞു.

Show Full Article
TAGS:covid 19 saudi news gulf news 
Next Story