Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനം കുറഞ്ഞു​; പുതിയ ​േരാഗികൾ 910 മാത്രം

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനം കുറഞ്ഞു​; പുതിയ ​േരാഗികൾ 910 മാത്രം
cancel

റിയാദ്: സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനം നല്ല തോതിൽ കുറഞ്ഞു. പുതിയ രോഗികളുടെ പ്രതിദിന എണ്ണം രണ്ടാം ദിവസവും ആയിരത്തിൽ താഴെയാണ്​. നാല്​ മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണ്​ ഞായറാഴ്​ച രേഖപ്പെടുത്തിയത്​​​. പുതുതായി 910 പേർക്ക്​ മാത്രമാണ്​ രോഗം സ്ഥിരീകരിച്ചത്​​. എന്നാൽ 1226 രോഗികൾ സുഖം പ്രാപിച്ചു. അതെസമയം മരണനിരക്ക്​ ഇപ്പോഴും രണ്ടക്കത്തിൽ തുടരുകയാണ്​. 24 മണിക്കൂറിനിടെ രാജ്യത്ത് 30 പേരാണ്​ കോവിഡ്​ ബാധിച്ച്​​ മരിച്ചത്​. ഇതുവരെ ആകെ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ എണ്ണം 314821 ആയി. ഇതിൽ 289667 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക്​ 92 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21284 ആയി കുറഞ്ഞു. ഇതിൽ 1545 പേരുടെ ​ആരോഗ്യ​ സ്ഥിതി മാത്രമാണ്​ ഗുരുതരം​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ​ആരോഗ്യനില തൃപ്തികരമാണ്​. ആകെ മരണസംഖ്യ 3870 ആയി ഉയർന്നു. റിയാദ്​ 3, ജിദ്ദ 1, മക്ക 10, ഹുഫൂഫ്​ 4, ത്വാഇഫ്​ 3, മുബറസ്​ 3, ഹാഇൽ 1, ജീസാൻ 3, ബീഷ 1, ഖുൻഫുദ 1 എന്നിവിടങ്ങളിലാണ്​ ശനിയാഴ്​ച മരണം സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മക്കയിലാണ്​, 66. ജിദ്ദയിൽ 64ഉം റിയാദിൽ 45ഉം മദീനയിൽ 41ഉം തബൂക്കിൽ 39ഉം ജീസാനിൽ 36ഉം ഹുഫൂ-ഫിൽ 30ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഞായറാഴ്​ച രാജ്യത്ത്​ 37,466 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ആകെ ടെസ്​റ്റുകളുടെ എണ്ണം 5,063,593 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 968, ജിദ്ദ 808, മക്ക 636, ഹുഫൂഫ്​ 209, ത്വാഇഫ്​ 174, മദീന 128, ദമ്മാം 120, ബുറൈദ 76, തബൂക്ക്​ 59, അറാർ 54, മുബറസ്​ 51, ജീസാൻ 49, ഹാഇൽ 47, ഹഫർ അൽബാത്വിൻ 44, മഹായിൽ 32, ഖത്വീഫ് 31, സബ്​യ 26, അൽബാഹ 23, സകാക 21, വാദി ദവാസിർ 21, അൽറസ്​ 19, ഖമീസ്​ മുശൈത്ത്​​ 19, ബീഷ​ 18, അബഹ 17, ഖർജ്​ 17, അൽഖുവയ്യ 17, ബെയ്​ഷ്​ 17, അബൂഅരീഷ്​ 17, ഖോബാർ 15, ​അയൂൺ 12, നജ്​റാൻ 11, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, ജുബൈൽ 5, അൽനമാസ്​ 5, സു​ൈലയിൽ 4, അഹദ്​ റുഫൈദ 4, ദർബ്​ 4, ഖുൻഫുദ 4, നാരിയ 3, ശഖ്​റ 3, യാംബു 3, അൽഅർദ 3, അൽമദ്ദ 3, മുസാഹ്​മിയ 3, അൽബദാഇ 2, ദഹ്​റാൻ 3, ഖുറയാത്​ 2, ഹുത്ത സുദൈർ 2, ഹുത്ത ബനീ തമീം 2, ബല്ലസ്​മർ 2, അൽദായർ 2, റഫ്​ഹ 1, സുൽഫി 1, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അൽ-ജഫർ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi arabiaCoronavirusgulfnewsCovid 19
Next Story