Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യിൽ ആ​വ​ർ​ത്തി​ച്ച്​ സൗ​ദി അ​റേ​ബ്യ; ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​മി​ല്ലാ​തെ മേ​ഖ​ല​യി​ൽ സു​സ്ഥി​ര സ​മാ​ധാ​നം സാ​ധ്യ​മ​ല്ല

text_fields
bookmark_border
ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യിൽ ആ​വ​ർ​ത്തി​ച്ച്​ സൗ​ദി അ​റേ​ബ്യ; ഫ​ല​സ്തീ​ൻ രാ​ഷ്​​ട്ര​മി​ല്ലാ​തെ മേ​ഖ​ല​യി​ൽ സു​സ്ഥി​ര സ​മാ​ധാ​നം സാ​ധ്യ​മ​ല്ല
cancel

റി​യാ​ദ്/​ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സു​സ്ഥി​ര​മാ​യ സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​ന് 1967ലെ ​അ​തി​ർ​ത്തി​ക​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് സൗ​ദി അ​റേ​ബ്യ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥി​രം പ്ര​തി​നി​ധി ഡോ. ​അ​ബ്ദു​ൽ അ​സീ​സ് അ​ൽ-​വാ​സി​ൽ ആ​ണ് രാ​ജ്യ​ത്തി​െൻറ ഈ ​ഉ​റ​ച്ച നി​ല​പാ​ട് അ​ന്താ​രാ​ഷ്ട്ര വേ​ദി​യെ അ​റി​യി​ച്ച​ത്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സൗ​ദി അ​റേ​ബ്യ, ഫ​ല​സ്തീ​നി​ലും ലെ​ബ​ന​നി​ലും ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ക്കു​ക, നി​ർ​ബ​ന്ധി​ത കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ത​ട​യു​ക, ഗ​സ്സ​യി​ൽ നി​ന്ന് സൈ​ന്യ​ത്തെ പൂ​ർ​ണ്ണ​മാ​യി പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ സൗ​ദി മു​ന്നോ​ട്ടു​വെ​ച്ചു.

ജെ​റു​സ​ലേ​മി​െൻറ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ളെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​സ്‍ലാ​മി​ക പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​വി​രു​ദ്ധ​മാ​യ കു​ടി​യേ​റ്റ നി​ർ​മ്മാ​ണ​ങ്ങ​ൾ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും സൗ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

കൂ​ടാ​തെ, ഇ​റാ​ൻ സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​തു​ണ്ടാ​ക്കി​യ മ​നു​ഷ്യ​പ്പ​റ്റി​ല്ലാ​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നും നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Arabia reiterates at the UN: Sustainable peace in the region is not possible without a Palestinian state
Next Story