Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​ത്ത് ച​ര​ക്കു...

ലോ​ക​ത്ത് ച​ര​ക്കു ക​പ്പ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സൗ​ദി അ​ഞ്ചാം​സ്ഥാ​ന​ത്ത്

text_fields
bookmark_border
ലോ​ക​ത്ത് ച​ര​ക്കു ക​പ്പ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സൗ​ദി അ​ഞ്ചാം​സ്ഥാ​ന​ത്ത്
cancel
camera_alt

ജി​ദ്ദ ഇ​സ്​​ലാ​മി​ക തു​റ​മു​ഖം 

റി​യാ​ദ്: തു​റ​മു​ഖ​ങ്ങ​ളി​ൽ ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലു​ക​ൾ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തി​ൽ സൗ​ദി അ​റേ​ബ്യ ലോ​ക​ത്തെ രാ​ജ്യ​ങ്ങ​ളി​ൽ അ​ഞ്ചാം സ്ഥാ​ന​ത്ത്. ച​ര​ക്കു​ക​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും ഉ​ൾ​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​തി​വേ​ഗ​ത്തി​ൽ ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ്​ സൗ​ദി ആ​ദ്യ​മാ​യി ഈ ​മി​ക​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ്യാ​പാ​ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ന​ട​ന്ന ഐ​ക്യ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ 2020 ലോ​ക നി​ക്ഷേ​പ റി​പ്പോ​ർ​ട്ടി​ലാ​ണ് (യു.​എ​ൻ.​സി.​ടി.​ഡി) സൗ​ദി​യെ ആ​ദ്യ​മാ​യി പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തെ മി​ക​വു​റ്റ 10 തു​റ​മു​ഖ​ങ്ങ​ളി​ൽ ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലു​ക​ൾ വ​ഴി​യു​ള്ള ക​യ​റ്റി​റ​ക്ക്, ക്ലി​യ​റ​ൻ​സ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ൾ​ക്കെ​ടു​ക്കു​ന്ന ശ​രാ​ശ​രി സ​മ​യം 16.8 മ​ണി​ക്കൂ​റാ​യി കു​റ​ഞ്ഞു. ഇ​താ​ണ് മി​ക​വി​ന് വ​ഴി​വെ​ച്ച​ത്. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ൽ മി​ക​ച്ച ക​ണ്ടെ​യ്‌​ന​ർ സേ​വ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ സൗ​ദി തു​റ​മു​ഖ അ​തോ​റി​റ്റി​ക്ക്​ സാ​ധി​ച്ചു.

ബോ​ർ​ഡ​ർ ഗാ​ർ​ഡു​ക​ൾ, സൗ​ദി ക​സ്​​റ്റം​സ്, ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് എ​ന്നി​വ​യു​ടെ സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇൗ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സൗ​ദി പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക്​ (മ​വാ​നി) സാ​ധി​ക്കു​ന്ന​ത്. 2020ൽ ​ന​ട​പ്പാ​ക്കി​യ പു​തി​യ ക​ണ്ടെ​യ്ന​ർ ക​ൺ​സ​ഷ​ൻ കോ​ൺ​ട്രാ​ക്​​ടി​ൽ രാ​ജ്യം ഒ​പ്പു​വെ​ച്ച​തി​ൽ കീ ​പെ​ർ​ഫോ​മ​ൻ​സ് ഇ​ൻ​ഡി​ക്കേ​റ്റ​ർ (കെ.​പി.​ഐ), റീ- ​എ​ൻ​ജി​നീ​യ​റി​ങ്, മി​ക​ച്ച ക​പ്പ​ൽ‌ യാ​ത്ര​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. സ​ൽ​മാ​ൻ രാ​ജാ​വി​െൻറ പ​രി​മി​തി​ക​ളി​ല്ലാ​ത്ത പി​ന്തു​ണ​യു​ടെ​യും പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​െൻറ​യും ഫ​ല​മാ​യാ​ണ് ഈ ​വ​മ്പി​ച്ച പു​രോ​ഗ​തി നേ​ടാ​നാ​യ​തെ​ന്ന് 'മ​വാ​നി'​ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഗ​താ​ഗ​ത മ​ന്ത്രി സാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ പ​റ​ഞ്ഞു.

കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളും ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യു​ള്ള ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ളും മ​ഹ​ത്താ​യ വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​മാ​യ​താ​യി മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തി​െൻറ സ​മ്പൂ​ർ​ണ പ​രി​ഷ്‌​ക​ര​ണ പ​ദ്ധ​തി​യാ​യ 'വി​ഷ​ൻ 2030'ൽ ​സൗ​ദി പോ​ർ​ട്ട് അ​തോ​റി​റ്റി ല​ക്ഷ്യം​വെ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ട​തും വ​മ്പി​ച്ച കു​തി​പ്പി​ന് ആ​ക്കം കൂ​ട്ടി​യ​താ​യി അ​റ​ബ് പ​ത്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ധ്യ​പൗ​ര​സ്​​ത്യ മേ​ഖ​ല​യി​ലെ അ​തി​വി​ശാ​ല​മാ​യ ചെ​ങ്ക​ട​ൽ തീ​ര​ത്തെ സൗ​ദി തു​റ​മു​ഖ​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന് പു​തി​യ കു​തി​ച്ചു​ചാ​ട്ടം ഏ​റെ ക​രു​ത്തു​പ​ക​രു​മെ​ന്ന് 'മ​വാ​നി'​വൃ​ത്ത​ങ്ങ​ൾ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cargo handling
Next Story