Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈ​നി​ക ശ​ക്തി​യി​ൽ...

സൈ​നി​ക ശ​ക്തി​യി​ൽ സൗ​ദി അ​റേ​ബ്യ ലോ​ക​ത​ല​ത്തി​ൽ​ 17ാം സ്ഥാ​ന​ത്ത്​

text_fields
bookmark_border
സൈ​നി​ക ശ​ക്തി​യി​ൽ സൗ​ദി അ​റേ​ബ്യ ലോ​ക​ത​ല​ത്തി​ൽ​ 17ാം സ്ഥാ​ന​ത്ത്​
cancel

ജി​ദ്ദ: ആ​ഗോ​ള ത​ല​ത്തി​ൽ സൈ​നി​ക ശ​ക്തി​ക​ളു​ടെ പു​തി​യ പ​ട്ടി​ക​യി​ൽ സൗ​ദി അ​റേ​ബ്യ 17ാം സ്ഥാ​ന​ത്ത്. അ​റ​ബ് മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ സൈ​നി​ക ശ​ക്തി​യും സൗ​ദി​യാ​ണ്.

ഈ​ജി​പ്താ​ണ് ഈ ​മേ​ഖ​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സൈ​നി​ക ശ​ക്തി​ക​ളു​ടെ ഈ ​വ​ർ​ഷ​ത്തെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു വി​ട്ട​ത്. അ​ന്താ​രാ​ഷ്​​ട്ര സൈ​നി​ക ഡാ​റ്റാ ഏ​ജ​ൻ​സി​യാ​യ ഗ്ലോ​ബ​ൽ ഫ​യ​ർ പ​വ​ർ വെ​ബ്‌​സൈ​റ്റാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

ഇ​തു പ്ര​കാ​രം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി അ​മേ​രി​ക്ക​യാ​ണ്. ര​ണ്ടാ​മ​ത് റ​ഷ്യ​യും മൂ​ന്നാ​മ​ത് ചൈ​ന​യും. ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തു​ണ്ട്. 11ാം സ്ഥാ​ന​ത്ത് തു​ർ​ക്കി​യും 13ാം സ്ഥാ​ന​ത്ത് ഈ​ജി​പ്തും 14ാം സ്ഥാ​ന​ത്ത് ഇ​റാ​നു​മാ​ണ്. അ​റ​ബ് മേ​ഖ​ല​യി​ലെ സൈ​നി​ക ശ​ക്തി​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സൗ​ദി അ​റേ​ബ്യ. ഒ​ന്നാം സ്ഥാ​ന​ത്ത് ഈ​ജി​പ്താ​ണ്. ആ​ഗോ​ള ത​ല​ത്തി​ലെ ക​ണ​ക്കി​ൽ ഇ​സ്രാ​യേ​ൽ, സൗ​ദി​ക്കും പി​റ​കി​ൽ 20ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ജി.​സി.​സി​യി​ലെ മ​റ്റു പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ 36ാം സ്ഥാ​ന​ത്താ​ണ്. കു​വൈ​ത്ത് 71, ഒ​മാ​ൻ 72, ഖ​ത്ത​ർ 82, ബ​ഹ്‌​റൈ​ൻ 103 സ്ഥാ​ന​ങ്ങ​ളി​ൽ നി​ല​കൊ​ള്ളു​ന്നു. അ​മ്പ​തി​ലേ​റെ ഘ​ട​ക​ങ്ങ​ളാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. സൈ​നി​ക ശേ​ഷി, ച​ര​ക്കു നീ​ക്ക​ത്തി​ലെ സ്ഥാ​നം, സാ​മ്പ​ത്തി​കം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം എ​ന്നി​വ ഇ​തി​ൽ ഘ​ട​ക​ങ്ങ​ളാ​കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabiamilitary power
News Summary - Saudi Arabia ranks 17th in the world in military power
Next Story