സൗദിയിൽ റമദാൻ ആരംഭം നാെള
text_fieldsജിദ്ദ: റമദാൻ മാസപിറവി കണ്ടതിനാൽ സൗദിയിൽ വെള്ളിയാഴ്ച വ്രതാരംഭം കുറിക്കുമെന്ന് സൗദി സൂപ്രീം കോടതി അറിയിച്ച ു. വിവിധ മേഖലകളിൽ മാസപിറവി കണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച റമദാൻ ഒന്നായി പ്രഖ്യാപിച്ച ത്. വ്യാഴാഴ്ച മാസപിറവി കണ്ടതായി ഹുത്ത അൽസുദൈറിലെ മജ്മഅ ഗോള നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
വ്യാഴാഴ്ച മാസപിറവി നിരീക്ഷിക്കാൻ രാജ്യത്തെ ജനങ്ങളോട് സൂപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് മജ്മഇയിലെ നിരീക്ഷണ സ്ഥലത്ത് മാസപ്പിറവി നിരീക്ഷിക്കുന്നതിന് ഇതിനായുള്ള കമ്മിറ്റി ഒരുക്കം നടത്തിയിരുന്നു. കോവിഡ് സാഹചര്യത്തിലായിരുന്നു ഇത്തവണത്തെ റമദാൻ മാസപ്പിറവി നിരീക്ഷണം.
മജ്മഅ കേന്ദ്രത്തിൽ മാസപ്പിറവി നിരീക്ഷിക്കാനെത്തുന്നവരുടെ ആരോഗ്യ സുരക്ഷ പരിശോധനക്കും ആരോഗ്യ സേവനം നൽകുന്നതിനും സ്ഥലത്ത് ആരോഗ്യ വിദഗ്ധരെയും ആംബുലൻസും ഒരുക്കിയിരുന്നതായി മജ്മഅ യൂനിവേഴ്സിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
