Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ബജറ്റിൽ...

സൗദി ബജറ്റിൽ ആറുമാസത്തിനുള്ളിൽ 77.9 ശതകോടി റിയാൽ മിച്ചം

text_fields
bookmark_border
സൗദി ബജറ്റിൽ ആറുമാസത്തിനുള്ളിൽ 77.9 ശതകോടി റിയാൽ മിച്ചം
cancel

ജിദ്ദ: സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചതായി രണ്ടാംപാദ റിപ്പോർട്ടിൽ ധനമന്ത്രാലയം. ആകെ വരുമാനം 370.3 ശതകോടി റിയാലും ആകെ ചെലവ് 292.4 ശതകോടി റിയാലും കവിഞ്ഞു. 77.9 ശതകോടി റിയാലാണ് ബജറ്റിലെ​ മിച്ചമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷം രണ്ടാമത്തെ മൂന്നുമാസ കാലയളവിൽ എണ്ണ വരുമാനം 250.36 ശതകോടി റിയാൽ കവിഞ്ഞിട്ടുണ്ട്​. മുൻവർഷത്തെ ഇതേ കാലയളവിലെ വരുമാനത്തെക്കാൾ 89 ശതമാനമാണ് വർധന​. കഴിഞ്ഞവർഷം രണ്ടാം പാദത്തിൽ 132.15 ശതകോടി റിയാൽ മാത്രമായിരുന്നു എണ്ണ വരുമാനം.

ഈ വർഷം രണ്ടാംപാദത്തിലെ ​എണ്ണേതര വരുമാനം 120 ശതകോടി റിയാലിൽ എത്തി​. കഴിഞ്ഞ വർഷം ഇ​തേ കാലയളവിനെക്കാൾ മൂന്ന്​ ശതമാനം വർധനവുണ്ട്​. അന്ന് എണ്ണേതര വരുമാനം 115.95 ശതകോടി റിയാലായിരുന്നു. വരുമാനം, ലാഭം, മൂലധന നേട്ടം എന്നിവയുടെ നികുതിയിൽനിന്നുള്ള വരുമാനം 64 ശതകോടി റിയാൽ ആണ്​. ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി (വാറ്റ്), മറ്റ്​ നികുതികൾ എന്നിവയിലൂടെയുള്ള വരുമാനം 19 ശതകോടി റിയാലായി​. 20.2 ശതകോടി റിയാലിന്റെ മറ്റ് വരുമാനവും ഈ രണ്ടാംപാദത്തിൽ ബജറ്റ് നേടിയിട്ടുണ്ട്​.

ഈ വർഷം ആദ്യ ആറ് മാസത്തിനിടെ സൗദി ബജറ്റ് മിച്ചത്തി​ന്റെ മൂല്യം 135 ശതകോടി റിയാൽ കവിഞ്ഞു. ആദ്യ മൂന്നുമാസം 57.5 ശതകോടിയും രണ്ടാം പാദം 77.9 ശതകോടിയുമാണ് മിച്ച മൂല്യം. 2021​ന്റെ ആദ്യ പകുതിയിലെ 452.8 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ മൊത്ത വരുമാനം 43 ശതമാനം വർധിച്ച് 648.3 ശതകോടി റിയാലായി.

മൊത്തം ചെലവുകൾ ഏകദേശം 292.4 ശതകോടി റിയാലാണ്​. കഴിഞ്ഞവർഷം രണ്ടാം പാദത്തിലെ 292.45 ശതകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 16 ശതമാനം വർധനവുണ്ട്​. ഈ വർഷത്തെ ആദ്യ പകുതിയിലെ ചെലവുകൾ 512.9 ശതകോടി റിയാലെന്ന്​ സൗദി ബജറ്റ്​ കണക്കുകൾ വെളിപ്പെടുത്തുന്നു​. 2021ലെ ഇതേ കാലയളവിലെ ചെലവ്​ 464.9 ശതകോടി റിയാലുമായി താരതമ്യപ്പെടുത്തുമ്പോൾ, 10 ശതമാനം വർധനവുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgetSaudi Arabiabudget surplus
News Summary - Saudi Arabia posts $21bn budget surplus in second quarter
Next Story