ബഹ്റൈെൻറ സുരക്ഷക്കും പരമാധികാരത്തിനും സൗദി അറേബ്യയുടെ പൂർണ പിന്തുണ
text_fieldsറിയാദ്: ബഹ്റൈെൻറ ആഭ്യന്തര സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി രാജ്യം കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബഹ്‌റൈൻ ഭരണകൂടം എടുക്കുന്ന പരമാധികാര തീരുമാനങ്ങൾക്ക് സൗദി വിദേശകാര്യ മന്ത്രാലയം പൂർണ പിന്തുണ അറിയിച്ചു.
ബഹ്റൈെൻറ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കങ്ങളെയും പ്രതിരോധിക്കാനും, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുന്ന ബാഹ്യശക്തികളെ തടയാനും ബഹ്‌റൈന് പൂർണ അവകാശമുണ്ടെന്ന് സൗദി അറേബ്യ വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ മുൻകരുതൽ നടപടികൾക്കും സൗദിയുടെ ഉറച്ച പിന്തുണയുണ്ടാകും.
ബഹ്റൈെൻറ സുരക്ഷ എന്നത് സൗദി അറേബ്യയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. മേഖലയുടെ സുസ്ഥിരത നിലനിർത്തുന്നതിൽ ബഹ്‌റൈൻ വഹിക്കുന്ന നിർണ്ണായക പങ്കിനെ പ്രകീർത്തിച്ച മന്ത്രാലയം, അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ കടന്നുകയറാനുള്ള ഏത് നീക്കങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

