Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ മഴക്കെടുതി:...

ജിദ്ദ മഴക്കെടുതി: നഷ്​ടപരിഹാരം ആവശ്യമുള്ളവർ അപേക്ഷ നൽകണം

text_fields
bookmark_border
jeddah rain
cancel
camera_alt

ജിദ്ദ നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പരിശ്രമത്തിൽ മുനിസിപ്പാലിറ്റി ജീവനക്കാർ

ജിദ്ദ: രണ്ടുപേരുടെ മരണത്തിനും വ്യാപക സ്വത്തുനാശത്തിനും ഇടയാക്കി ജിദ്ദയിൽ വ്യാഴാഴ്​ചയുണ്ടായ മഴക്കെടുതിയിൽ പരിഹാര നടപടിയുമായി അധികൃതർ. നാശനഷ്​ടം സംഭവിച്ചവർക്ക്​ മതിയായ നഷ്​ടപരിഹാരം നൽകുമെന്ന്​ ജിദ്ദ നഗരസഭ അറിയിച്ചു.

2009-ൽ വെള്ളപൊക്കമുണ്ടായപ്പോൾ സ്വീകരിച്ച നടപടികൾക്ക് സമാനമായി നാശനഷ്​ടം സംഭവിച്ചവർക്കുള്ള നഷ്​ടപരിഹാരം നൽകുമെന്ന്​​ വക്താവ് മുഹമ്മദ് ഉബൈദ് അൽബുക്​മി അറിയിച്ചു. ദുരിത ബാധിതർ നാശനഷ്​ടങ്ങൾ നിർണയിക്കാനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെൻററിൽ അപേക്ഷ നൽകണം.

വ്യാഴാഴ്​ചയുണ്ടായ ശക്തമായ മഴയിൽ വലിയ നാശനഷ്​ടങ്ങളുണ്ടായതാണ് വിലയിരുത്തൽ. വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകളുണ്ടായിട്ടുണ്ട്​.

അതേ സമയം, ​ശക്തമായ മഴയെ തുടർന്ന്​ റോഡുകളിലുണ്ടായ വെള്ളം നീക്കം ചെയ്യലും ശുചീകരിക്കലും നിലംപൊത്തിയ മരങ്ങൾ നീക്കം ചെയ്യലുമെല്ലാം മുനിസിപ്പാലിറ്റിക്ക്​ കീഴിൽ തുടരുകയാണ്​. നിരവധി തൊഴിലാളികളെയാണ്​ വിവിധ ബ്രാഞ്ചുകൾക്ക്​ കീഴിൽ ഇതിനായി നിയോഗിച്ചിരിക്കുന്നത്​.

ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്​. മുൻകരുതലായി അടച്ചിട്ട പല റോഡുകളും ഇതിനകം ഗതാഗത്തിനായി തുറന്നു കൊടുത്തിട്ടുണ്ട്​.

2009-ന് ശേഷം പെയ്ത ഏറ്റവും വലിയ മഴ

ജിദ്ദ: 2009-ന്​ ശേഷം ജിദ്ദയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മഴയാണ്​ വ്യാഴാഴ്​ച ജിദ്ദയിലുണ്ടായതെന്ന്​ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ്​ ഹുസൈൻ അൽഖഹ്​ത്വാനി പറഞ്ഞു. രാവിലെ എട്ട്​ മുതൽ വൈകീട്ട് അഞ്ച്​ വരെ മഴ നീണ്ടുനിന്നു.

രാവിലെ എട്ട്​ മുതൽ ഉച്ചക്ക്​ രണ്ട്​ വരെയാണ്​ മഴ ഏറ്റവും ഉയർന്ന അളവ്​ രേഖപ്പെടുത്തിയത്​. നിരീക്ഷണ കേന്ദ്രങ്ങൾ അനുസരിച്ച്​ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്​ ഗവർണറേറ്റിന്റെ തെക്ക്​ ഭാഗത്താണ്​. 179.7 മില്ലിമീറ്ററാണ് ലഭിച്ചത്. ​ 2009ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണിത്​. അന്ന്​ 111 മഴ മില്ലീമീറ്ററായിരുന്നു. 2011-ൽ പെയ്​ത മഴ 90 മില്ലിമീറ്ററാണ്​ രേഖപ്പെടുത്തിയതെന്നും വക്താവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodcompensationSaudi ArabiaJeddah flood
News Summary - Saudi Arabia offers compensation for Jeddah flood damage
Next Story