Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി വ്യാപാരി മരിച്ചു
text_fieldsbookmark_border
ജുബൈൽ: അസുഖബാധയെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി മലയാളി നിര്യാതനായി. ജുബൈലിൽ വ്യാപാരിയായ കാസർകോട് മണക്കാട് മട്ടമ്മൽസ്വദേശി തെക്കേ പീടികയിൽ അബ്ദുല്ല (58) ആണ് മരിച്ചത്. ജുബൈലിലെ റഹ്‌മ കോൾഡ് സ്റ്റോറേജ് ഉടമകളിൽ ഒരാളാണ്. 25 വർഷത്തിലേറെയായി സൗദിയിലുള്ളഅബ്ദുല്ല നേരത്തെ സാഹിൽ കോൾഡ് സ്റ്റോറേജ്, റാസിൽ കോൾഡ് സ്റ്റോറേജ് എന്നിവ നടത്തിയ ശേഷം 11 വർഷം മുമ്പാണ് റഹ്‌മ കോൾഡ് സ്റ്റോറേജിെൻറ നടത്തിപ്പ് പങ്കാളിയാവുന്നത്. രോഗബാധയെ തുടർന്ന് ചികിത്സക്കായി ഒരുവർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. മൃതദേഹം ഖബറടക്കി. ഭാര്യ: സുഹ്റാബി. മക്കൾ: ശറഫ്, ഹമീദ്, ഫാത്വിമ. മരുമക്കൾ:- റിയാസ്, റുക്സാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

