Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇനി...

ഇനി അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ 100 ശതമാനവും സൗദി പൗരർക്ക്​; 69 പുതിയ തൊഴിലുകൾ കൂടി ഉൾപ്പെടുത്തി

text_fields
bookmark_border
ഇനി അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ 100 ശതമാനവും സൗദി പൗരർക്ക്​; 69 പുതിയ തൊഴിലുകൾ കൂടി ഉൾപ്പെടുത്തി
cancel

റിയാദ്: സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് തസ്തികകളിൽ സ്വദേശിവൽക്കരണം വ്യാപിപ്പിച്ചുകൊണ്ട് സൗദി മന്ത്രാലയത്തി​െൻറ നിർണായക ഉത്തരവ്. മാനവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് 69 പുതിയ തൊഴിലുകളെ കൂടി ഉൾപ്പെടുത്തി സ്വദേശിവൽക്കരണ നിയമം പരിഷ്കരിച്ചത്.

ഏപ്രിൽ അഞ്ച്​ മുതൽ പ്രാബല്യത്തിൽ വന്ന ഈ ഉത്തരവ് പ്രകാരം, പുതുതായി ഉൾപ്പെടുത്തിയ 69 തൊഴിലുകളിലും 100 ശതമാനം സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്. സൗദി യൂനിഫൈഡ് ക്ലാസിഫിക്കേഷൻ ഓഫ് പ്രൊഫഷൻസിലെ നിർവചനങ്ങൾക്കും തൊഴിൽ നാമങ്ങൾക്കും അനുസൃതമായാണ് ഈ മാറ്റം നടപ്പാക്കുന്നത്.

പുതുക്കിയ പട്ടികയിൽ താഴെ പറയുന്ന വിഭാഗങ്ങളിലെ തസ്തികകൾ ഉൾപ്പെടുന്നു

1. സെക്രട്ടേറിയൽ ജോലികൾ

2. റൈറ്റിങ്​/ക്ലറിക്കൽ തസ്തികകൾ

3. ട്രാൻസ്​ലേഷൻ (വിവർത്തനം)

4. ഡാറ്റ എൻട്രി

5. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് വിഭാഗങ്ങൾ

നിബന്ധനകൾ

പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള തസ്തികകളിൽ ഒരാൾ മാത്രം ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമായിരിക്കും. രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കുക, പൗരന്മാർക്ക് ഉൽപ്പാദനക്ഷമമായ തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മന്ത്രാലയത്തി​െൻറ ലക്ഷ്യം.

നടപടിക്രമങ്ങൾ

പുതിയ തൊഴിലുകളെക്കുറിച്ചും അവ നടപ്പാക്കേണ്ട രീതിയെക്കുറിച്ചും വിശദീകരിക്കുന്ന പുതുക്കിയ മാർഗനിർദ്ദേശങ്ങൾ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതേസമയം, സ്വദേശിവൽക്കരണവുമായി സഹകരിക്കുന്ന സ്ഥാപനങ്ങൾക്ക് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻറ്​ ഫണ്ട് (ഹദഫ്​) വഴി പരിശീലനം, റിക്രൂട്ട്‌മെൻറ്​, തൊഴിൽ സ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനുള്ള വിവിധ സഹായ പദ്ധതികളും ആനുകൂല്യങ്ങളും മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasisnationalizationnew jobsSaudi Arabiaadministrative posts
News Summary - Saudi Arabia nationalizes 100 percentage of administrative posts; 69 new professions included
Next Story