നവോദയ ദേശീയദിനാഘോഷം
text_fieldsനവോദയ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന
സൗദി ദേശീയദിനാഘോഷം
ദമ്മാം: സൗദി അറേബ്യയുടെ 93ാം ദേശീയദിനം വിപുലമായ ആഘോഷപരിപാടികളോടെ കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്കാരികവേദി സംഘടിപ്പിച്ചു. ദമ്മാം, ഖോബാർ, അൽഅഹ്സ, ജുബൈൽ എന്നിവിടങ്ങളിൽ മേഖല തലത്തിലും റഹീമ ഏരിയയുമുൾപ്പെടെ അഞ്ചു കേന്ദ്രങ്ങളിലുമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. സൗദി ദേശീയ പതാകയോടൊപ്പം ഇന്ത്യൻ ദേശീയ പതാകയും നവോദയ പതാകയുമേന്തി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പ്രവർത്തകർ അണിനിരന്നു. മധുര വിതരണവും ഘോഷയാത്രയും കാർ റാലിയും പ്രാവുകളെ പറത്തിയും പലവർണ ബലൂണുകൾ ഉയർത്തിവിട്ടും പ്രവാസിസമൂഹം ആഘോഷത്തിൽ പങ്കുചേർന്നു. പരിപാടി സംഘടിപ്പിച്ച വിവിധ കേന്ദ്രങ്ങളിൽ നവോദയ കേന്ദ്ര, ഏരിയ, യൂനിറ്റ് നേതാക്കളും പൊതുസമൂഹവും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
ദമ്മാം മേഖലയിൽ നവോദയ രക്ഷാധികാരി സൈനുദ്ദീൻ കൊടുങ്ങല്ലൂർ, നന്ദിനി മോഹൻ എന്നിവർ പങ്കെടുത്തു. ഖോബാർ മേഖലയിൽ നവോദയ രക്ഷാധികാരി പവനൻ മൂലക്കീൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനിതവേദി കൺവീനർ രശ്മി രാമചന്ദ്രൻ, ഷമീം നാണത്ത് എന്നിവർ പങ്കെടുത്തു. ജുബൈൽ മേഖലയിൽ പ്രസിഡൻറ് ലക്ഷ്മണൻ കണ്ടമ്പത്ത്, കുടുംബവേദി കേന്ദ്ര സെക്രട്ടറി ഉമേഷ് കളരിക്കൽ, ഷാഹിദ ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു. അൽഅഹ്സ മേഖലയിൽ രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. റഹീമ ഏരിയയിൽ ജയൻ മെഴുവേലി, സുജ ജയൻ എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

