സൗദിയിലെ ആദ്യ വൈ.എം.സി.എ യൂനിറ്റ് റിയാദിൽ രൂപവത്കരിച്ചു
text_fieldsനിബു വർഗീസ് (പ്രസി.), ഡെന്നി കൈപ്പനാനി (സെക്ര.), അനു ജോർജ് (ട്രഷ.)
റിയാദ്: ആഗോള യുവജന ഗവൺമെന്റിതര പ്രസ്ഥാനമായ വൈ.എം.സി.എയുടെ സൗദി അറേബ്യയിലെ ആദ്യ ഘടകം മലയാളികളുടെ നേതൃത്വത്തിൽ റിയാദിൽ രൂപവത്കരിച്ചു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള മലയാളികളായ നൂറോളംപേർ അംഗങ്ങളായി തുടക്കം കുറിച്ച യൂനിറ്റിന്റെ പ്രഥമ യോഗം മലസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്നു. വ്യവസായ സാമൂഹിക പൗര പ്രമുഖൻ ഡേവിഡ് ലൂക്ക് ഭരണസമിതിയെ പ്രഖ്യാപിച്ചു.
നിബു വർഗീസ് (പ്രസി.), ഡെന്നി കൈപ്പനാനി (സെക്ര.), അനു ജോർജ് (ട്രഷ.), സനിൽ തോമസ്, കോശി മാത്യു (വൈസ് പ്രസി.), ജോർജ് സക്കറിയ, ജെറി ജോസഫ്, ജെയ്സൺ ജാസി (ജോ. സെക്ര.), ബിജു ജോസ്, ജോൺ ക്ലീറ്റസ് (ജോ. ട്രഷ.), റോയ് സാം, കെ.സി. വർഗീസ്, ആന്റണി തോമസ്, ഡേവിഡ് ലൂക്ക് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരടങ്ങിയതാണ് ഭാരവാഹികൾ.
സാമൂഹിക പുരോഗതിക്കായി അണിചേരേണ്ടതും പങ്കുകാരാവേണ്ടതും ഓരോ ക്രിസ്ത്യൻ വിശ്വാസിയുടെയും ബാധ്യതയും കടമയുമാണെന്ന് പ്രഥമ യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസിഡൻറ് നിബു വർഗീസ് അഭിപ്രായപ്പെട്ടു. ഡെന്നി കൈപ്പനാനി ആമുഖഭാഷണം നടത്തി. സനിൽ തോമസ് സ്വാഗതവും അനു ജോർജ് നന്ദിയും പറഞ്ഞു. റോയ് സാം അച്ചൻ പ്രാരംഭ പ്രാർഥനയും ആശീർവാദവും അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

