Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ നവംബർ വരെ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

text_fields
bookmark_border
ഡിസംബർ വരെ രാജ്യത്തുടനീളം താപനില ഉയർന്ന നിലയിൽ തുടരും.
സൗദിയിൽ നവംബർ വരെ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
cancel

ജിദ്ദ: സൗദിയിലെ മിക്ക പ്രദേശങ്ങളിലും നവംബർ വരെ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേന്ദ്രത്തിന്റെ കാലാവസ്ഥ റിപ്പോർട്ടിൽ ഒക്ടോബർ, നവംബർ മാസങ്ങളിൽ സൗദിയുടെ മിക്ക പ്രദേശങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിക്കുമെന്നും അതേസമയം ഡിസംബർ വരെ രാജ്യത്തുടനീളം താപനില സാധാരണയേക്കാൾ ഉയർന്ന നിലയിൽ തുടരുമെന്നും ചൂണ്ടിക്കാണിച്ചു. ഒക്ടോബറിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും നവംബറിൽ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കും. ഡിസംബറോടെ മഴയുടെ അളവ് മിക്ക പ്രദേശങ്ങളിലും സാധാരണ നിലയിലേക്ക് മടങ്ങുമെന്നും കേന്ദ്രം വിലയിരുത്തി. ഒക്ടോബറിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും ചെങ്കടൽ, അറേബ്യൻ ഗൾഫ് തീരങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാൻ 80 ശതമാനം വരെ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

തബൂക്ക്, മദീന, അൽ ബഹ, അസീർ, അൽ ജൗഫ്, ഹായിൽ, അൽ ഖസീം, നോർത്തേൺ ബോർഡേഴ്സ്, റിയാദ്മേഖലയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും പ്രതീക്ഷിക്കുന്നതായും കേന്ദ്രം പ്രവചിച്ചു. മക്ക, ജിസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില മേഖലകൾ എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. നവംബറിൽ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 75 ശതമാനമാണ്. മക്ക, റിയാദ്, അൽ ബഹ, അസീർ, ജിസാൻ, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, തബൂക്ക്, കിഴക്കൻ പ്രവിശ്യ, അൽ ഖസീം, ഹായിൽ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളും മദീനയുടെ വടക്കൻ-തെക്കൻ ഭാഗങ്ങളും ഈ പ്രവചന പരിധിയിൽ ഉൾപ്പെടുന്നു. ഡിസംബറോടെ സൗദിയുടെ മിക്ക പ്രദേശങ്ങളിലും മഴ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു.കിഴക്കൻ പ്രവിശ്യയുടെയും മക്കയുടെയും ചില ഭാഗങ്ങളിൽ ശരാശരിയിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യത 40 ശതമാനം മുതൽ 50 ശതമാനം വരെയാണ് .

ഒക്ടോബറിൽ രാജ്യത്തെ താപനില ശരാശരിയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തുടർന്ന് നവംബറിൽ ഈ വർധനവ് ക്രമേണ 2.5 ഡിഗ്രി സെൽഷ്യസ് ആയും ഡിസംബറിൽ 1.5 ഡിഗ്രി സെൽഷ്യസ് ആയും കുറയുമെന്ന് കരുതപ്പെടുന്നു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ഉപരിതല താപനില ശരാശരിയേക്കാൾ ഉയർന്നതായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു. മക്ക,യുടെ തെക്കു കിഴക്കൻ മേഖല, അൽ ബഹയുടെ കിഴക്കൻ മേഖല, അസീറിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ, ജിസാനിലെ വടക്കുകിഴക്കൻ ഭാഗങ്ങൾ, നജ്‌റാൻ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങൾ, കിഴക്കൻ പ്രവിശ്യയുടെ തെക്ക്-പടിഞ്ഞാറൻ ഭാഗങ്ങൾ, റിയാദിന്റെ തെക്കൻ മേഖല എന്നിവിടങ്ങളിലാണ് താപനിലയിൽ ഏറ്റവും വലിയ വർധനവ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥ റിപ്പോർട്ടിൽ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia likely to receive above-average rainfall until November, says Meteorological Center
Next Story