Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മഴക്കും...

സൗദിയിൽ മഴക്കും കാറ്റിനും ചിലയിടങ്ങളിൽ കടുത്ത ചൂടിനും സാധ്യത

text_fields
bookmark_border
സൗദിയിൽ മഴക്കും കാറ്റിനും ചിലയിടങ്ങളിൽ കടുത്ത ചൂടിനും സാധ്യത
cancel

റിയാദ്​: സൗദി തലസ്ഥാനമായ റിയാദ് ഉൾപ്പെടെ ഏഴ് പ്രവിശ്യകളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജിസാൻ, അസീർ പ്രവിശ്യകളിലെ ചില ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ചയോടും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്തേക്കാം. അൽ ബാഹ, മക്ക എന്നിവിടങ്ങളിലെ മലയോര മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴക്കാണ് സാധ്യത.

അതേസമയം റിയാദിലും കിഴക്കൻ പ്രവിശ്യയിലും കടുത്ത ചൂട് തന്നെ തുടരുമെങ്കിലും, ഈ രണ്ട് പ്രദേശങ്ങളുടെ തെക്കൻ ഭാഗങ്ങളിലും നജ്‌റാൻ പ്രവിശ്യയിലും കാറ്റോടു കൂടിയ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. കൂടാതെ മക്ക, മദീന മേഖലകളിൽ അന്തരീക്ഷത്തിൽ പൊടിയുയർത്തുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും, ഇതി​െൻറ പ്രഭാവം ഹാഇൽ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heatwind and rainSaudi Arabia
News Summary - സൗദിയിൽ മഴക്കും കാറ്റിനും ചിലയിടങ്ങളിൽ കടുത്ത ചൂടിനും സാധ്യത
Next Story