4,000 സ്മാർട്ട് ഫാക്ടറികളുമായി സൗദി ഭാവി വ്യവസായങ്ങളെ നയിക്കുന്നു -വ്യവസായ ധാതു വിഭവ മന്ത്രി
text_fieldsസൗദി ഫോറത്തിൽ വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് സംസാരിക്കുന്നു
റിയാദ്: വികസനത്തിനൊപ്പം മുന്നേറുന്നതിൽ നിന്ന് ഭാവിയിലെ വ്യവസായങ്ങളെ നയിക്കുന്നതിലേക്ക് സൗദി നീങ്ങുകയാണെന്ന് വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽഖുറൈഫ് പറഞ്ഞു. 4,000ത്തിലധികം ഫാക്ടറികൾ ആധുനികവത്കരിച്ച് കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ത്രിഡി പ്രിന്റിങ് എന്നിവയെ ആശ്രയിക്കുന്ന സ്മാർട്ട് ഫാക്ടറികളാക്കി മാറ്റുന്നതിലൂടെയാണിത്.
ഇതിലൂടെ വിഷൻ 2030 ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ചുള്ള മൂന്നാം സൗദി ഫോറത്തിൽ ‘സംയോജിത കാലഘട്ടത്തിലെ വ്യാവസായിക നേതൃത്വം’ എന്ന സെഷനിൽ സംസാരിച്ചപ്പോഴാണ് അൽഖുറൈഫ് ഇക്കാര്യം പറഞ്ഞത്.
ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും ദേശീയ പ്രതിഭകളെ വളർത്തിയെടുത്തും, നിക്ഷേപം ആകർഷിക്കുന്നതിനായി നിയമനിർമാണ അന്തരീക്ഷം ശക്തിപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യകളുടെ സുരക്ഷിതവും ഫലപ്രദവുമായ സ്വീകാര്യത ഉറപ്പാക്കിക്കൊണ്ട് ഭാവി സാങ്കേതികവിദ്യകൾക്ക് തയാറായ നൂതന വ്യാവസായിക കഴിവുകൾ വളർത്തിയെടുക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുവെന്നും അൽഖറൈഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

