Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ അന്താരാഷ്​ട്ര...

സൗദിയിൽ അന്താരാഷ്​ട്ര കാറോട്ട മത്​സരത്തിന്​ ടൂറിസ്​റ്റ്​ വിസകള്‍ അനുവദിച്ചു തുടങ്ങി

text_fields
bookmark_border
സൗദിയിൽ അന്താരാഷ്​ട്ര കാറോട്ട മത്​സരത്തിന്​ ടൂറിസ്​റ്റ്​ വിസകള്‍ അനുവദിച്ചു തുടങ്ങി
cancel

ജിദ്ദ: വിനോദ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി സൗദിയിലേക്ക് വിദേശികള്‍ക്ക് 640 റിയാലിന് ടൂറിസ്​റ്റ്​ വിസ അനുവദിച്ച് തുടങ്ങി. 14 ദിവസത്തേക്കാണ് വിസ. അന്താരാഷ്​ട്ര കാറോട്ട മത്സരത്തിനായാണ് 40,000 പേര്‍ക്ക് വിസ അനുവദിക്കുന്നത്.

ആദ്യമായാണ് സൗദി അറേബ്യ വിദേശികള്‍ക്ക് പ്രത്യേക മത്സരത്തിനായി ടൂറിസ്​റ്റ്​ വിസ അനുവദിക്കുന്നത്. അന്താരാഷ്​ട്ര കാറോട്ട മല്‍സരത്തി​​​െൻറ സൗദി എഡിഷൻ ഡിസംബറില്‍ റിയാദില്‍ നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40,000 പേര്‍ക്ക് ടൂറിസ്​റ്റ്​ വിസ അനുവദിക്കുക. 640 റിയാലാണ് വിസക്കുള്ള തുക. 395 റിയാലിന് ടിക്കറ്റും ലഭിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വിസകരസ്ഥമാക്കാം.

സ്​റ്റാമ്പിങോ മറ്റു നടപടിക്രമങ്ങളോ ആവശ്യമില്ല. വിദേശികള്‍ക്ക് ടൂറിസ വിസ നല്‍കുന്നതിന് സൗദി ടൂറിസം അതോറിറ്റിയുടെ കീഴില്‍ ‘ശാരിക്’ എന്ന ഓണ്‍ലൈന്‍ സംവിധാനം ആരംരഭിച്ചിട്ടുണ്ട്. വിമാന ടിക്കറ്റ് ബുക്ക് ചെയ്ത രേഖയുമായി ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ ഡിസംബറിലെ പരിപാടിക്ക് വിസ ലഭിക്കും.കാറോട്ട മല്‍സരത്തി​​​െൻറ ഒൗദ്യോഗിക എയര്‍ലൈന്‍സ് സൗദിയയാണ്​. പ്രമുഖ ബഹുരാഷ്​ട്ര കമ്പനിയായ എ.ബി.ബിയുമായി സഹകരിച്ച് സൗദി ടൂറിസം വകുപ്പാണ് കാറോട്ട മല്‍സരം സംഘടിപ്പിക്കുന്നത്.

സൗദി വിഷന്‍ 2030​ ​​െൻറ ഭാഗമായി എണ്ണേതര വരുമാനം ലക്ഷ്യം വെച്ചാണ് വിനോദ പരിപാടികള്‍. ടിക്കറ്റുകള്‍ https://www.sharek.sa/formulae എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsTourist VisaFormula E race
News Summary - Saudi Arabia launches new tourist visa for inaugural Formula E race
Next Story