Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ശുദ്ധജല മത്സ്യ...

സൗദിയിൽ ശുദ്ധജല മത്സ്യ സംരക്ഷണത്തിന് വൻ പദ്ധതി

text_fields
bookmark_border
സൗദിയിൽ ശുദ്ധജല മത്സ്യ സംരക്ഷണത്തിന് വൻ പദ്ധതി
cancel
camera_alt

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മ​ത്സ്യ​ങ്ങ​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ശു​ദ്ധ​ജ​ല ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന അ​പൂ​ർ​വ മ​ത്സ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്രം വി​പു​ല​മാ​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടു. രാ​ജ്യ​ത്തെ താ​ഴ്‌​വ​ര​ക​ളി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന അ​പൂ​ർ​വ ഇ​ന​ങ്ങ​ളു​ടെ പ്ര​ജ​ന​ന​വും അ​വ​യെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ലേ​ക്ക് തി​രി​കെ എ​ത്തി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ദ്യ​ത്തെ ദേ​ശീ​യ പ​രി​പാ​ടി​യാ​ണി​ത്.

കി​ങ് അ​ബ്​​ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​മാ​യി (കൗ​സ്​​റ്റ്) സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​റേ​ബ്യ​ൻ ബ്രീം, ​അ​റേ​ബ്യ​ൻ റെ​ഡ് സ്നാ​പ്പ​ർ എ​ന്നീ ര​ണ്ട് പ്ര​ധാ​ന മ​ത്സ്യ ഇ​ന​ങ്ങ​ളെ​യാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജൈ​വ​വൈ​വി​ധ്യം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും പ​രി​സ്ഥി​തി​യു​ടെ സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ‘സൗ​ദി ഗ്രീ​ൻ ഇ​നി​ഷ്യേ​റ്റീ​വ്’, ‘വി​ഷ​ൻ 2030’ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ദി ഖൈ​ബ​റി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ​ത​മൂ​ദ് അ​ണ​ക്കെ​ട്ട്, വാ​ദി അ​ൽ​ഗ​ർ​സി​ലെ പ്ര​കൃ​തി​ദ​ത്ത​മാ​യ കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​റേ​ബ്യ​ൻ ബ്രീ​മു​ക​ളെ ശേ​ഖ​രി​ക്കാ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റി​മോ​ട്ട് സെ​ൻ​സി​ങ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഈ ​മ​ത്സ്യ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള 21ഓ​ളം പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ൾ ഇ​തി​ന​കം തി​രി​ച്ച​റി​ഞ്ഞു ക​ഴി​ഞ്ഞു.

ദു​ർ​ഘ​ട​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ദീ​ർ​ഘ​ദൂ​ര​ത്തേ​ക്ക് ജീ​വ​നു​ള്ള മ​ത്സ്യ​ങ്ങ​ളെ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കു​ന്ന​തി​ലെ വെ​ല്ലു​വി​ളി​ക​ൾ, കൃ​ത്യ​മാ​യ ജ​ല​പ്ര​വാ​ഹ​വും താ​പ​നി​ല​യും ഉ​റ​പ്പാ​ക്കി കൊ​ണ്ട് അ​ധി​കൃ​ത​ർ മ​റി​ക​ട​ന്നു. ഈ ​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത്വാ​ഇ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​മീ​ർ സ​ഊ​ദ് അ​ൽ​ഫൈ​സ​ൽ സെൻറ​റി​ൽ ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക​മാ​യ ഒ​രു ദേ​ശീ​യ ഹാ​ച്ച​റി (മ​ത്സ്യ പ്ര​ജ​ന​ന കേ​ന്ദ്രം) സ്ഥാ​പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന ഇ​ന​ങ്ങ​ളെ പ്ര​ജ​ന​നം ന​ട​ത്തി എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും, തു​ട​ർ​ന്ന് അ​വ​യെ അ​നു​യോ​ജ്യ​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ൽ പു​ന​ര​വ​ത​രി​പ്പി​ക്കാ​നും ഈ ​ഹാ​ച്ച​റി സ​ഹാ​യ​ക​മാ​കും. പു​ന​ര​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യും ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ ദീ​ർ​ഘ​കാ​ല നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തും. രാ​ജ്യ​ത്തെ വ​ന്യ​ജീ​വി സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ന്ന​തി​നും ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വ​ന്യ​ജീ​വി വി​ക​സ​ന കേ​ന്ദ്രം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Major project for tourism developmentSaudi Arabiafreshwater fish
News Summary - Saudi Arabia launches major project to protect freshwater fish
Next Story