സൗദിക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഗവർണേഴ്‌സ് ബോർഡിൽ അംഗത്വം
text_fieldsറിയാദ്: 2027 വരെ നീളുന്ന കാലയളവിലേക്ക് അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ഗവർണർമാരുടെ ബോർഡിലേക്ക് സൗദി തെരഞ്ഞെടുക്കപ്പെട്ടു. ഐ.എ.ഇ.എയുടെ 35 അംഗ ബോർഡ് ഓഫ് ഗവർണേഴ്‌സ് ഏജൻസിയുടെ പ്രത്യേകിച്ച് സുരക്ഷ നടപടികൾ പോലുള്ള സെൻസിറ്റീവ് വിഷയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുക്കൽ സ്ഥാപനങ്ങളിൽ ഒന്നാണിത്.
ആണവ നിർവ്യാപന കരാറിലെ കക്ഷികളുടെ സമാധാനപരമായ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനുള്ള ഏജൻസിയുടെ ഉത്തരവാദിത്തങ്ങൾ, ഏജൻസിയുടെ സാമ്പത്തിക പ്രസ്താവനകൾ, പരിപാടി, ബജറ്റ് എന്നിവ പരിശോധിക്കുകയും അവയെക്കുറിച്ച് ജനറൽ കോൺഫറൻസിന് ശിപാർശകൾ നൽകുക അതിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
2022 മുതൽ 2024 വരെയുള്ള കാലയളവിലാണ് സൗദി അവസാനമായി ഗവർണേഴ്‌സ് ബോർഡിൽ ഇടം നേടിയത് എന്നത് ശ്രദ്ധേയമാണ്.ആണവോർജത്തെ ആഗോള വികസനത്തിനും സമാധാനത്തിനും വേണ്ടി നയിക്കുകയെന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള സൗദിയുടെ ഫലപ്രദവും സൃഷ്ടിപരവുമായ പങ്കിലും അതിന്റെ തുടർച്ചയായ ശ്രമങ്ങളിലും അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസം സ്ഥിരീകരിക്കുന്നതാണ് ഗവർണേഴ്‌സ് ബോർഡിലെ അംഗത്വം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

