ഫിഫ ലോകകപ്പ്; ന്യൂയോർക്ക് 'ഫാൻസി ഫുഡ്' എക്സിബിഷനിൽ സൗദി അറേബ്യ വിശിഷ്ടാതിഥി
text_fieldsന്യൂയോർക്കിലെ ‘ഫാൻസി ഫുഡ്’ അന്താരാഷ്ട്ര പ്രദർശനത്തിലെ സൗദി അറേബ്യയുടെ സ്റ്റാൾ
റിയാദ്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ ജൂൺ 28 മുതൽ 30 വരെ നടക്കാനിരിക്കുന്ന പ്രശസ്തമായ ‘ഫാൻസി ഫുഡ്’ അന്താരാഷ്ട്ര എക്സിബിഷനിൽ സൗദി അറേബ്യ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന ഈ വൻകിട ഭക്ഷ്യപ്രദർശനത്തിലൂടെ സൗദി ഈത്തപ്പഴങ്ങളുടെയും അവയുടെ മൂല്യവർധിത ഉൽപന്നങ്ങളുടെയും വിപണനവും പ്രചാരണവും അന്താരാഷ്ട്ര തലത്തിൽ കൂടുതൽ വിപുലമാക്കാനാണ് സൗദി ദേശീയ ഈത്തപ്പഴ കേന്ദ്രം ലക്ഷ്യമിടുന്നത്.
പ്രദർശനത്തിൽ പങ്കെടുക്കുന്ന സൗദി പ്രതിനിധി സംഘത്തിെൻറ ഒരുക്കങ്ങൾ പരിസ്ഥിതി-ജല-കൃഷി മന്ത്രിയും ദേശീയ ഈത്തപ്പഴ കേന്ദ്രം ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. അബ്ദുറഹ്മാൻ അൽ ഫദ്ലി വിലയിരുത്തി. ഉയർന്ന ഗുണനിലവാരവും മികച്ച പോഷകമൂല്യവുമുള്ള സൗദി ഈത്തപ്പഴങ്ങൾക്ക് ആഗോള വിപണിയിൽ വലിയ ആവശ്യക്കാരാണുള്ളതെന്നും വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു. നിലവിൽ സൗദിയുടെ ഈത്തപ്പഴ കയറ്റുമതി ഏകദേശം 20 ലക്ഷം റിയാലിൽ എത്തിനിൽക്കുകയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ കമ്പനികൾ, പ്രഫഷനലുകൾ എന്നിവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘ഫാൻസി ഫുഡ് എക്സിബിഷൻ’ പുത്തൻ സാങ്കേതികവിദ്യകളും ട്രെൻഡുകളും പരിചയപ്പെടുത്തുന്നതിനൊപ്പം മികച്ച നിക്ഷേപ അവസരങ്ങൾക്കും വഴിയൊരുക്കും. ദേശീയ ഈത്തപ്പഴ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ ഒരുക്കുന്ന സൗദി പവലിയനിൽ രാജ്യത്തെ 13 പ്രമുഖ ഈത്തപ്പഴ കമ്പനികളാണ് അണിനിരക്കുന്നത്. ലോകത്തെ പ്രധാന അന്താരാഷ്ട്ര റീട്ടെയിൽ വിപണികളിലായി 1,500-ലധികം ശാഖകളിലേക്ക് ഇതിലൂടെ സൗദി ഈത്തപ്പഴങ്ങൾ എത്തും.
50 രാജ്യങ്ങളിൽ നിന്നുള്ള 2,400-ലധികം പ്രദർശകർ ഈ വർഷത്തെ എക്സിബിഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

