Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ചൂട് കടുക്കുന്നു; റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഉയർന്ന താപനിലയും പൊടിക്കാറ്റും

text_fields
bookmark_border
വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
സൗദിയിൽ ചൂട് കടുക്കുന്നു; റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഉയർന്ന താപനിലയും പൊടിക്കാറ്റും
cancel

റിയാദ്: സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ താപനില വർദ്ധിക്കുമെന്നും രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില തുടരും. ഇതിനൊപ്പം ഈ മേഖലകളിൽ ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിയും മണലും ഉയരാൻ ഇടയുണ്ട്. റിയാദ്, കിഴക്കൻ പ്രവിശ്യകൾക്ക് പുറമേ വടക്കൻ അതിർത്തി പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്ക്, മദീന എന്നീ പ്രവിശ്യകളിലെ ചില ഭാഗങ്ങളിലും പൊടിക്കാറ്റ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

അതേസമയം രാജ്യത്തി​െൻറ ചില ഭാഗങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ജിസാൻ, അസീർ, അൽ ബാഹ, മക്ക എന്നീ മലയോര മേഖലകളിൽ ശക്തമായ കാറ്റി​െൻറയും ആലിപ്പഴ വർഷത്തി​െൻറയും അകമ്പടിയോടെ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തി​െൻറ പ്രവചനം. ഈ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia is sweltering; high temperatures and dust storms in Riyadh and the Eastern Province
Next Story