Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആഗോള ചലച്ചിത്ര നിർമാണ...

ആഗോള ചലച്ചിത്ര നിർമാണ കേന്ദ്രമായി സൗദി അറേബ്യ മാറുന്നു

text_fields
bookmark_border
ആഗോള ചലച്ചിത്ര നിർമാണ കേന്ദ്രമായി സൗദി അറേബ്യ മാറുന്നു
cancel
camera_alt

ഫി​ലിം ഷൂ​ട്ടി​ങ്ങി​ന്​ ത​യാ​റെ​ടു​ക്കു​ന്ന സൗ​ദി യു​വ​തി​ക​ൾ 

ദ​മ്മാം: ച​ല​ച്ചി​ത്ര നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ച്ച്​ സൗ​ദി​യു​ടെ പു​തി​യ പ്ര​ഖ്യാ​പ​നം. രാ​ജ്യ​ത്ത്​ സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര നി​ർ​മാ​ണ ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കാ​ൻ സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. സി​നി​മ വ്യ​വ​സാ​യ​ത്തി​െൻറ ആ​ഗോ​ള ആ​സ്ഥാ​ന​മാ​യി സൗ​ദി​യെ മാ​റ്റാ​നു​ള്ള ആ​ദ്യ​പ​ടി​യാ​യി ഈ ​സം​വി​ധാ​ന​ങ്ങ​ൾ മാ​റു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ.

കാ​ല​ങ്ങ​ളാ​യി പ​ടി​ക്കു​പു​റ​ത്ത്​ നി​ന്ന​ സി​നി​മ വ്യ​വ​സാ​യം നി​രോ​ധ​നം നീ​ങ്ങി​യ​തോ​ടെ വ​ർ​ധി​ച്ച ആ​വേ​ശ​ത്തോ​ടെ വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. ഏ​താ​നും​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ത​ന്നെ പ്ര​ക​ട​മാ​യ പു​രോ​ഗ​തി​യാ​ണ്​ കാ​ണു​ന്ന​ത്. ഇ​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും അ​തോ​ടൊ​പ്പം സൗ​ദി​യി​ൽ എ​ത്തു​ന്ന നി​ർ​മാ​ണ ക​മ്പ​നി​ക​ൾ​ക്ക്​ ഇ​വ​രെ ഉ​പ​യോ​ഗ​​പ്പെ​ടു​ത്താ​നും അ​വ​സ​ര​മൊ​രു​ക്കും. സി​നി​മ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തോ​ടെ സൗ​ദി​യു​ടെ വി​ശാ​ല​വും മ​നോ​ഹ​ര​വു​മാ​യ ഭൂ​പ്ര​കൃ​തി അ​ന്താ​രാ​ഷ്​​ട്ര സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണ മേ​ഖ​ല​യാ​യി മാ​റും എ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും ക​മീ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. നി​ർ​മാ​താ​ക്ക​ൾ, സം​വി​ധാ​യ​ക​ർ, പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ, ന​ടി​മാ​ർ, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ, പ്രൊ​ഡ​ക്​​ഷ​ൻ സൈ​റ്റ്, ക്രൂ, ​വാ​ട​ക ഉ​പ​ക​ര​ണ​ങ്ങ​ൾ, നി​യു​ക്ത നി​ർ​മാ​ണ സൈ​റ്റു​ക​ൾ, ​പ്രൊ​ഡ​ക്​​ഷ​ൻ പ്രോ​ജ​ക്ടു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ ചെ​ല​വു​ക​ൾ​ക്ക്​ ക​മീ​ഷ​െൻറ സ​ഹാ​യം ല​ഭ്യ​മാ​കും. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​തി​നെ​ക്കു​റി​ച്ച്​ പ​ഠ​നം ന​ട​ത്തി​യ​തി​ന്​ ശേ​ഷ​മാ​ണ്​ സൗ​ദി ഫി​ലിം ക​മീ​ഷ​ൻ പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ജി​ദ്ദ​യി​ൽ ന​ട​ന്ന റെ​ഡ്​ സീ ​ഫി​ലിം ഫെ​സ്​​റ്റി​വ​ൽ രാ​ജ്യ​ത്തെ സി​നി​മ പ്ര​തി​ഭ​ക​ളു​ടെ​തു​ൾ​പ്പെ​ടെ 60 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 138 സി​നി​മ​ക​ളാ​ണ്​ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. സൗ​ദി​യി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തി​െൻറ പു​ത്ത​ൻ പ്ര​തീ​ക്ഷ​ക​ളാ​ണ്​ ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. കേ​വ​ലം എ​ട്ടു​ വ​ർ​ഷം മു​മ്പ്​ മാ​ത്ര​മാ​ണ്​ സൗ​ദി​യി​ൽ ഫി​ലിം ഫെ​സ്​​റ്റി​വ​ലു​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ച്ച​ത്. മി​നി​റ്റു​ക​ൾ മാ​ത്രം ​ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്​ ഇ​തി​ൽ അ​ധി​ക​വും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി പ​രി​മി​തി​ക​ളി​ൽ​നി​ന്നു​കൊ​ണ്ട്​ ചി​ത്രീ​ക​രി​ച്ച​വ​യാ​യി​രു​ന്നു അ​ധി​ക​വും. വി​ദേ​ശ​ങ്ങ​ളി​ൽ പ​ഠി​ച്ച​വ​രോ പ​രി​ശീ​ല​നം നേ​ടി​യ​വ​രോ ആ​യി​രു​ന്നു അ​ധി​ക​വും ഇൗ ​ചി​ത്ര​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ.

എ​ന്നാ​ൽ, സൗ​ദി​യി​ൽ സാം​സ്​​കാ​രി​ക വ​കു​പ്പി​ന്​ കീ​ഴി​ൽ സൗ​ദി ഫി​ലിം ക​മീ​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​തോ​ടെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ൽ സി​നി​മ വ്യ​വ​സാ​യ​ത്തി​ൽ വ​ലി​യ നേ​ട്ടം കൊ​യ്യാ​ൻ സൗ​ദി അ​റേ​ബ്യ​ക്ക്​ ക​ഴി​ഞ്ഞു. നി​ര​വ​ധി സി​നി​മ തി​യ​റ്റ​റു​ക​ളാ​ണ്​ സൗ​ദി​യി​ൽ നി​ർ​മി​ക്ക​പ്പെ​ട്ട​ത്.​ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ്​ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക്​ കി​ട്ടി​​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global film production
News Summary - Saudi Arabia is set to become a global film production hub
Next Story