സാംസ്കാരിക, കലാരംഗത്ത് സൗദി കുതിക്കുന്നു
text_fieldsദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ)
ദമ്മാം: സാംസ്കാരിക, കലാരംഗത്ത് സൗദി കുതിക്കുന്നതായി പഠനം. സർഗാത്മകവും സാംസ്കാരികുമായ രാജ്യവളർച്ചയുടെ രണ്ടു വർഷത്തെ പഠന റിപ്പോർട്ട് ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ) പുറത്തുവിട്ടു.
സൗദിയുടെ ഇക്കണോമിക് ഇൻറലിജൻറ് യൂനിറ്റിെൻറ സഹായത്തോടെ സമഗ്രമായി നടത്തിയ പഠനത്തിെൻറ ഫലമാണ് പുറത്തുവന്നത്. ലോകം മുഴുവൻ കോവിഡെന്ന മഹാമാരി സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിൽപെട്ടുപോയ കാലം സൗദിയിൽ കലാസാംസ്കാരിക മേഖലയെ ഏറെ പരിേപാഷിപ്പിച്ചതായാണ് കണ്ടെത്തൽ. സാധാരണക്കാരായ ജനങ്ങളുടെ ശരിയായ സ്പന്ദനം മനസ്സിലാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളതെന്നാണ് ഇത്റയുടെ പഠന റിപ്പോർട്ട് പറയുന്നത്.
ബൈറൂത്, കൈറോ, ദമ്മാം, ദുബൈ, ജിദ്ദ, കുവൈത്ത് സിറ്റി, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നീ 10 നഗരങ്ങളിലായി 5000ത്തിലധികം ആളുകളിൽനിന്നുള്ള പ്രതികരണങ്ങളിൽനിന്നാണ് പഠനം രൂപപ്പെടുത്തിയത്. നയതന്ത്ര വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, കലാകാരന്മാർ, ക്യൂറേറ്റർമാർ, ജീവിതത്തിലെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന സാധാരണക്കാർ, 20ലധികം പ്രാദേശിക വിദഗ്ധർ തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് റിപ്പോർട്ട്. മേഖലയുടെ സാംസ്കാരികവും സർഗാത്മകവുമായ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലേക്ക് വെളിച്ചംവീശുന്നതിനുള്ള വിപുലമായ നിർദേശങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു രാജ്യത്തെ മാറ്റിമറിക്കുന്നതിൽ കലക്കും സംസ്കാരത്തിനും വലിയ പങ്കുണ്ട്, അതുകൊണ്ടുതന്നെ അതിെൻറ പഠനവിവരങ്ങൾ ശേഖരിക്കേണ്ടത് സാധാരണ ജനങ്ങളിൽനിന്നുതന്നെയാകണമെന്ന് 'ഇത്റ'യിലെ സ്ട്രാറ്റജി ആൻഡ് പാർട്ണർഷിപ് മേധാവി ഫത്മ അൽ റഷീദ് പറഞ്ഞു. ഇതിെൻറ പശ്ചാത്തലത്തിൽ സൗദിയുടെ സാംസ്കാരിക, കലാപശ്ചാത്തലങ്ങളെ വിപുലമാക്കാനും പരിപോഷിപ്പിക്കാനും കഴിയും എന്നും അൽ റഷീദ് കൂട്ടിച്ചേർത്തു. ചരിത്രവും പൈതൃകവും ഏറ്റവും ജനപ്രിയമായ വിഷയമായി ഉയർന്നുവന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ വളർച്ച. അതോടൊപ്പം സിനിമയുടെ വിപുലീകരണവും അത് സൗദിയുടെ സാമ്പത്തിക മേഖലയിലെ പ്രധാന ഭാഗമായി മാറിയതും ശ്രദ്ധേയമാണ്. സൗദിയിലെ ഗ്രാമങ്ങളിലെ പാരമ്പര്യകലകളെയും അവരുടെ സംഘങ്ങളെയും കൂടുതൽ പിന്തുണകൊടുത്ത് ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നും പഠനം നിർദേശിക്കുന്നുണ്ട്.
പഠനവിഷയങ്ങളിൽ കലയും സംസ്കാരവും ഉൾപ്പെടുത്തുകയും അത് ജീവിതഭാഗമായി മാറ്റുകയും േവണം.
ലോക സംസ്കാരങ്ങളെയും കലകളെയും അടുത്തറിയുകയും സൗദിയെ പുറംേലാകത്തിെൻറ വിശാലതയിലേക്ക് ഉയർത്തിെക്കാണ്ടുവരുകയും ചെയ്യുക എന്നതാണ് ഇത്റയുടെ ലക്ഷ്യം. സൗദിയുടെ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രവർത്തനമികവിലാണ് ഇതുവരെ 'ഇത്റ'യുള്ളത്. പുതിയ പഠനറിപ്പോർട്ടും നടപടികളും സൗദിയെ കലാപരമായി കൂടുതൽ മുന്നോട്ടുനയിക്കുന്നതിന് മാർഗനിർദേശമാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

