Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതുരുതുരാ മിസൈലുകളും...

തുരുതുരാ മിസൈലുകളും ഡ്രോണുകളും, ലക്ഷ്യത്തിലെത്തും മുമ്പ്​ പ്രതിരോധിച്ച്​ സൗദി

text_fields
bookmark_border
തുരുതുരാ മിസൈലുകളും ഡ്രോണുകളും, ലക്ഷ്യത്തിലെത്തും മുമ്പ്​ പ്രതിരോധിച്ച്​ സൗദി
cancel
camera_alt

റു​ബ് അ​ൽ ഖാ​ലി​യി​ലെ സൗ​ദി​യു​ടെ ഷൈ​ബ എ​ണ്ണ​പ്പാ​ടം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ സൈ​നി​ക-​സാ​മ്പ​ത്തി​ക കേ​ന്ദ്ര​ങ്ങ​ളെ​യും ജ​ന​വാ​സ മേ​ഖ​ല​ക​ളെ​യും ല​ക്ഷ്യ​മി​ട്ടു​ണ്ടാ​യ വ​ൻ​തോ​തി​ലു​ള്ള ഡ്രോ​ൺ-​ബാ​ലി​സ്​​റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഞാ​യ​റാ​ഴ്ച രാ​ത്രി​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി ന​ട​ന്ന വി​വി​ധ ആ​ക്ര​മ​ണ ശ്ര​മ​ങ്ങ​ളി​ലാ​യി ര​ണ്ട് ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ളും 30ല​ധി​കം ഡ്രോ​ണു​ക​ളും സൈ​ന്യം വെ​ടി​വെ​ച്ചി​ട്ടു.

അ​തി​നി​ടെ, ഞാ​യ​റാ​ഴ്ച്ച വൈ​കി​ട്ട് ആ​ൽ​ഖ​ർ​ജി​ൽ അ​മീ​ർ സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സ് ല​ക്ഷ്യ​മാ​ക്കി എ​ത്തി​യ മി​സൈ​ൽ ല​ക്ഷ്യം തെ​റ്റി സ​മീ​പ​ത്തെ പാ​ർ​പ്പി​ട കേ​ന്ദ്ര​ത്തി​ൽ പ​തി​ച്ചു മ​രി​ച്ച ര​ണ്ടു​പേ​രും ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണെ​ന്ന്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​നാ​ണെ​ന്ന രീ​തി​യി​ൽ ആ​ദ്യം പു​റ​ത്തു​വി​ട്ട വാ​ർ​ത്ത പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ത​ന്നെ പി​ന്നെ തി​രു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ഇ​ക്കാ​ര്യം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ്ഥി​രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. പ​രി​ക്കേ​റ്റ ബാ​ക്കി 11 പേ​ർ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രാ​ണ്. ഇ​റാ​നി​ൽ നി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​യ ശേ​ഷം സൗ​ദി​യി​ൽ സം​ഭ​വി​ച്ച ആ​ദ്യ​ത്തെ ആ​ള​പാ​യ​മാ​ണി​ത്. ഒ​രു ക്ലീ​നി​ങ് ആ​ൻ​ഡ് മെ​യി​ൻ​റ​ന​ൻ​സ് ക​മ്പ​നി​യു​ടെ ലേ​ബ​ർ ക്യാ​മ്പി​ലാ​ണ് അ​ത്യാ​ഹി​തം സം​ഭ​വി​ച്ച​ത്.

പ്ര​തി​രോ​ധി​ച്ച പു​തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി പു​റ​ത്തു​വി​ട്ട വി​വ​ര​ങ്ങ​ൾ പ്ര​കാ​രം രാ​ജ്യ​ത്തി​​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യി​ലും തി​ങ്ക​ളാ​ഴ്​​ച പ​ക​ലും ന​ട​ന്ന ആ​​ക്ര​മ​ണ സം​ഭ​വ​ങ്ങ​ൾ ഇ​നി പ​റ​യും പ്ര​കാ​ര​മാ​ണ്.

അ​ൽ ഖ​ർ​ജി​ലെ അ​മീ​ർ സു​ൽ​ത്താ​ൻ എ​യ​ർ​ബേ​സ്​ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ര​ണ്ട് ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ക​ർ​ത്തു. റു​ബ് അ​ൽ ഖാ​ലി വ​ഴി ഷൈ​ബ എ​ണ്ണ​പ്പാ​ടം ല​ക്ഷ്യ​മി​ട്ടെ​ത്തി​യ 12 ഡ്രോ​ണു​ക​ളെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സൈ​ന്യം ത​ട​ഞ്ഞു ന​ശി​പ്പി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ റി​യാ​ദി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ ര​ണ്ട്​ ഡ്രോ​ണു​ക​ളും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ എ​ത്തി​യ 17 ഡ്രോ​ണു​ക​ളും വെ​ടി​വെ​ച്ചി​ട്ടു. റി​യാ​ദി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ർ​ട്ട​റി​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​ത്തി. കി​ഴ​ക്ക​ൻ അ​ൽ ജൗ​ഫ് ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ഒ​രു ഡ്രോ​ണും പ്ര​തി​രോ​ധ വി​ഭാ​ഗം ത​ക​ർ​ത്തു. സം​ഘ​ർ​ഷം ആ​രം​ഭി​ച്ച്​ ക​ഴി​ഞ്ഞ 10 ദി​വ​സ​ങ്ങ​ൾ​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​ൽ ഖ​ർ​ജി​ലു​ണ്ടാ​യ മി​സൈ​ൽ പ​ത​ന​മാ​ണ്​ വ​ലി​യ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ര​ണ്ട്​ ജീ​വ​നു​ക​ൾ പൊ​ലി​ഞ്ഞു.

ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യ്ക്കും സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം ഭീ​ക​ര​നീ​ക്ക​ങ്ങ​ളെ അ​തി​നൂ​ത​ന പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യി നേ​രി​ടു​മെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ത​ക​ർ​ക്ക​പ്പെ​ട്ട ഡ്രോ​ണു​ക​ളു​ടെ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ പ​തി​ച്ചെ​ങ്കി​ലും മ​റ്റ് നാ​ശ​ന​ഷ്​​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സി​വി​ലി​യ​ന്മാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സൈ​ന്യം സ​ദാ സ​ന്ന​ദ്ധ​രാ​ണെ​ന്നും മേ​ജ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesmissilestargetSaudi Arabia
News Summary - Saudi Arabia intercepts missiles and drones before they reach their target
Next Story