Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ക്രൂയിസ് മിസൈലും ഡ്രോണും തകർത്തു; ഹൂതികളുടെ വ്യോമാക്രമണ നീക്കങ്ങൾ വിജയകരമായി പ്രതിരോധിച്ച് സഖ്യസേന

text_fields
bookmark_border
സൗദിയിൽ ക്രൂയിസ് മിസൈലും ഡ്രോണും തകർത്തു; ഹൂതികളുടെ വ്യോമാക്രമണ നീക്കങ്ങൾ വിജയകരമായി പ്രതിരോധിച്ച് സഖ്യസേന
cancel

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയ്ക്കും വിശുദ്ധ നഗരമായ മക്കയ്ക്കും നേരെ ഹൂതി വിമതർ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തു. യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.

പടിഞ്ഞാറൻ മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട ക്രൂയിസ് മിസൈലും, മക്ക അൽ മുഖർറമ പ്രവിശ്യയിലേക്ക് അയച്ച സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുമാണ് വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ചുതന്നെ നശിപ്പിച്ചത്.

കഴിഞ്ഞ ദിവസവും റിയാദ് നഗരം ലക്ഷ്യമാക്കി വന്ന ഒന്നും, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന മറ്റൊന്നും ഉൾപ്പെടെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി സേന വിജയകരമായി തടഞ്ഞിരുന്നു. ഹൂതി തീവ്രവാദികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സഖ്യസേനാ വക്താവ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cruise Missile and Drone Intercepted in Saudi Arabia; Coalition Successfully Thwarts Houthi Aerial Attacks
Next Story