Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജീ​സാ​ൻ...

ജീ​സാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ ഡ്രോ​ൺ; സൗ​ദി സ​ഖ്യ​സേ​ന ത​ക​ർ​ത്തു

text_fields
bookmark_border
drone
cancel

ജി​ദ്ദ: ജീ​സാ​നി​ലെ കി​ങ്​ അ​ബ്​​ദു​ല്ല വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മാ​ക്കി യ​മ​നി​ലെ വി​മ​ത​സൈ​ന്യ​മാ​യ ഹൂ ​തി​ക​ൾ ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണം സൗ​ദി സ​ഖ്യ​സേ​ന പ്ര​തി​രോ​ധി​ച്ച്​ ത​ക​ർ​ത്തു. വ്യാ​ഴാ​ഴ്​​ച വൈ​കീ ​ട്ടാ​ണ്​​ സം​ഭ​വം.

യ​മ​നി​​ലെ ഹൂ​തി കേ​ന്ദ്ര​മാ​യ സ​ൻ​ആ​യി​ൽ​നി​ന്നാ​ണ്​ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് ​ സ​ഖ്യ​സേ​ന വ​ക്​​താ​വ്​ കേ​ണ​ൽ തു​ർ​ക്കി​അ​ൽ മാ​ലി​കി പ​റ​ഞ്ഞു.
ഇ​റാ​ൻ സ​ഹാ​യ​ത്തോ​ടെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഹൂ​തി​ക​ളു​ടെ കി​രാ​ത​പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണെ​ന്ന്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. പ​ക്ഷെ, ആ​ക്ര​മ​ണ​ങ്ങ​ളെ​യൊ​ന്നും സൗ​ദി സ​ഖ്യ​സേ​ന ല​ക്ഷ്യം കാ​ണി​ച്ചി​ല്ല.

എ​ന്നാ​ൽ, ഹൂ​തി ഭീ​ക​ര​ത​ക്കെ​തി​രാ​യ സ​ഖ്യ​സേ​ന​യു​ടെ ശ​ക്​​ത​മാ​യ സൈ​നി​ക ന​ട​പ​ടി എ​ല്ലാ അ​ന്ത​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ച്ച്​ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​തി​നി​ടെ അ​ബ്​​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ്യാ​ഴാ​ഴ്​​ച രാ​ത്രി ക​ന​ത്ത സു​ര​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഹൂ​തി ആ​ക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി എ​ന്നാ​ണ്​ അ​നൗ​ദ്യോ​ഗി​ക വി​വ​രം. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ബ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു​ നേ​രെ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:droneworld newsmalayalam news
News Summary - Saudi Arabia intercepts Al Houthi drones fired at Jizan airport -world news
Next Story