വ്യത്യസ്ത കാലാവസ്ഥയിൽ സൗദി
text_fieldsഹരിതവത്കരണ പദ്ധതി പ്രകാരം വൃക്ഷത്തൈകൾ നടുന്നു (ഫയൽ ഫോേട്ടാ)
ദമ്മാം: മൂന്ന് പതിറ്റാണ്ടിനിടയിലെ വ്യത്യസ്തവും വൈരുധ്യവും നിറഞ്ഞ കാലാവസ്ഥയിലൂടെ കടന്നുപോവുകയാണ് സൗദി അറേബ്യ. സൗദിയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകൾ മഴയിൽ കുതിർന്നും കോടമഞ്ഞിൽ പുതഞ്ഞും സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കുേമ്പാൾ വടക്ക്, കിഴക്ക് ദേശങ്ങൾ കഠിന ചൂടിൽ വെന്തുരുകുകയാണ്. മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും കഠിനമായ താപനിലയാണ് ഇപ്പോൾ അനുഭവെപ്പടുന്നതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം ട്വിറ്ററിൽ കുറിച്ചു. അടുത്തമാസം താപനില ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്.
കാലാവസ്ഥ വ്യതിയാനം ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി പ്രതിബന്ധങ്ങളും വിലക്കുകളും ഉണ്ടായിട്ടും ദമ്മാമിൽനിന്നും റിയാദിൽ നിന്നുമെല്ലാം ആയിരങ്ങളാണ് അബഹയിലേക്കും അൽ ബാഹയിലേക്കും പെരുന്നാൾ അവധി ആഘോഷിക്കാനായി പുറപ്പെട്ടത്. കത്തുന്ന ചൂടിൽ നിന്നുള്ള ആശ്വാസം തേടിയായിരുന്നു പലരുടേയും യാത്ര. നാട്ടിലെ തുലാവർഷക്കാലത്തെ കുളിരായിരുന്നു അബഹയിലെ കാഴ്ചകളെന്ന് അവധിക്കാലമാഘോഷിച്ച് തിരിച്ചെത്തിയ കുടുംബങ്ങൾ പറയുന്നു. ഇവിടെയെത്തിയപ്പോൾ ചുട്ടുപഴുത്ത ഒാവനിലേക്ക് എത്തിയതുപോലെയാണ് അനുഭവപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അബഹയിലും അൽബാഹയിലും നജ്റാനിലും 20 ഡിഗ്രി ചൂട് അനുഭവപ്പെടുേമ്പാൾ റിയാദിലും ദമ്മാമിലും 48ഉം 52ഉം ആണ് മിക്ക ദിവസങ്ങളിലേയും ചൂട്. സാധാരണ ഇൗർപ്പനിലയിൽ എത്തുന്നതോടെ ചൂടിെൻറ കാഠിന്യം കുറഞ്ഞ് അനുഭവപ്പെടേണ്ട മാസങ്ങളിലൂടെയാണ് കാലാവസ്ഥ കടന്നുപോകുന്നത്. എന്നാൽ, ഇത്തവണ കാലാവസ്ഥയും കാലം തെറ്റിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇൗത്തപ്പഴങ്ങൾ പഴുക്കുന്നതിനുള്ള ചൂട് ഇത്തവണ വൈകിയാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ചുടുകാറ്റിൽ പഴുത്ത് പാകമായ ഇൗത്തപ്പഴങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ ചന്തകളിൽ എത്തിത്തുടങ്ങുമെന്നാണ് കർഷകർ പറയുന്നത്.
ആഗസ്റ്റ് ഇൗ വർഷത്തെ ഏറ്റവും ചൂടേറിയ മാസമാകുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിെൻറ വക്താവ് ഹുൈസൻ അൽ-ഖഹ്ത്വാനി പറഞ്ഞു. നിലവിൽ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ പെയ്യുന്ന മഴയുടെ അവസാനം അവിടങ്ങളിൽ താപനില ഉയരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഇൗർപ്പം പ്രധാനമായും രാജ്യത്തിെൻറ കിഴക്കൻ തീരങ്ങളിലും മക്ക മേഖലയിലും കേന്ദ്രീകരിക്കും. അതേസമയം ഉയർന്ന പ്രദേശങ്ങളിലും നജ്റാൻ, റിയാദ് എന്നിവിടങ്ങളിലും ഇൗർപ്പം കുറവായിരിക്കും. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മേയ് മാസത്തിൽ ഇത്തവണ അനുഭവപ്പെട്ടത് 1991ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ്. അതേസമയം കഠിനചൂടിൽ വെളിമ്പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
നിർജലീകരണം, സൂര്യതാപമേൽക്കൽ എന്നിവ സംഭവിക്കാൻ സാധ്യതകൾ ഏറെയാണ്. ആഗോളതാപനം ഉയരുന്നതിെൻറ പ്രതിഫലനങ്ങളാണ് നിലവിലെ കാലാവസ്ഥയിൽ പ്രകടമാകുന്നതെന്നും വിദഗ്ധർ പറയുന്നു. 2030ഒാടെ അന്തരീക്ഷത്തിെൻറ ഹരിതവത്കരണം ശക്തിപ്പെടുത്തി ഉഷ്ണത്തിെൻറ തോത് താഴേക്ക് എത്തിക്കാനുള്ള നിരവധി പദ്ധതികൾ സൗദി അറേബ്യ ആവിഷ്കരിച്ചിട്ടുണ്ട്. ഇൗവർഷം മാത്രം ഒരുകോടി വൃക്ഷത്തൈകൾ രാജ്യത്താകമാനം നട്ടുപിടിപ്പിക്കാനുള്ള പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

