Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ പർച്ചേസിങ്...

സൗദിയിൽ പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ

text_fields
bookmark_border
സൗദിയിൽ പർച്ചേസിങ് മേഖലയിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ
cancel

റിയാദ്: സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെൻറ്​ (പർച്ചേസിങ്) തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം മാനവ വിഭവശേഷി മന്ത്രാലയം നടപ്പാക്കി തുടങ്ങി. മെയ് 31 മുതലാണ് ഈ നിയമം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നത്. സൗദി സ്​റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളുടെ അംഗീകൃത നിർവചനങ്ങൾക്ക് കീഴിൽ വരുന്ന, മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പുതിയ നിബന്ധന ബാധകമാകുക.

പർച്ചേസിങ് രംഗത്തെ പ്രൊക്യുർമെൻറ്​ മാനേജർ, പ്രൊക്യുർമെൻറ്​ പ്രതിനിധി, കോൺട്രാക്ട് മാനേജർ, വെയർഹൗസ് കീപ്പർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻറ്​ സ്പെഷ്യലിസ്​റ്റ്​, ഇ-കൊമേഴ്‌സ് സ്പെഷ്യലിസ്​റ്റ്​, മാർക്കറ്റ് റിസർച്ച് സ്പെഷ്യലിസ്​റ്റ്​, വെയർഹൗസ് സ്പെഷ്യലിസ്​റ്റ്​, പ്രൈവറ്റ് ലേബൽ സപ്ലൈ സ്പെഷ്യലിസ്​റ്റ്​ എന്നിങ്ങനെ പ്രധാനപ്പെട്ട 12 തൊഴിൽ ശീർഷകങ്ങൾ ഈ തീരുമാനത്തി​െൻറ പരിധിയിൽ വരുന്നുണ്ട്.

നിയമം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾ നിർദ്ദിഷ്​ട സ്വദേശിവത്കരണ നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തി​െൻറ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണമുണ്ടാകും. സ്വദേശികൾക്ക് സുസ്ഥിരവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും പിഴയും ചുമത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രാജ്യത്തെ തൊഴിൽ വിപണി തന്ത്രത്തി​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രൊക്യുർമെൻറ്​ മേഖലയിൽ സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാനും, സ്വകാര്യ മേഖലയിലെ ഉയർന്ന നിലവാരമുള്ള ജോലികളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ തീരുമാനം വഴി സാധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sectorIndigenization in Saudi Arabiapurchasing
News Summary - Saudi Arabia implements 70% Indigenization in purchasing sector
Next Story