ചില്ലറമൊത്ത വ്യാപാര മേഖലയിൽ കൂടുതൽ സ്വദേശിവത്കരണം
text_fieldsറിയാദ്: ചില്ലറ-മൊത്ത വ്യാപാര മേഖലയില്‍ കൂടുതല്‍ വിഭാഗങ്ങളിൽ സൗദിവല്‍ക്കരണം നടപ്പാക്കാൻ നീക്കം. ഇൗ രംഗത്തെ തെ ാഴിലുകളിൽ സ്വദേശിവത്കരണം പുതുതായി ഏർപ്പെടുത്താനും മൊത്തം മേഖലയിലെ അനുപാതം കൂട്ടാനുമുള്ള നടപടികൾ ഉടൻ ആരംഭി ക്കുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അല്‍രാജ്ഹി അറിയിച്ചു.
മൊത്തം ജീവനക്കാര ുടെ സ്വദേശിവത്കരണ തോത് 70ശതമാനമായി ഉയർത്തും. ആഗസ്റ്റ് 20 (മുഹറം ഒന്ന്) മുതല്‍ പുതിയ തീരുമാനം നടപ്പാകും. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരമാനം. ചില്ലറ-മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക.
ചായ, കോഫി, ഇൗത്തപ്പഴം, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പാക്കുക.
ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവല്‍ക്കരണം ബാധകമായിരിക്കും. ഇൗ സ്ഥാപനങ്ങളിെല ജീവനക്കാരിൽ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം. തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
