Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോർഡാനും ബഹ്‌റൈനും...

ജോർഡാനും ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു

text_fields
bookmark_border
ജോർഡാനും ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണങ്ങളെ സൗദി അറേബ്യ അപലപിച്ചു
cancel

റിയാദ്​: സൗഹൃദ രാജ്യങ്ങളായ ജോർഡാൻ, ബഹ്‌റൈൻ, കുവൈത്ത്​ എന്നിവയ്‌ക്കെതിരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നടപടികൾ മേഖലയിലെ സംഘർഷാവസ്ഥ വർദ്ധിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനായി സംയമനം പാലിക്കാനും സംഘർഷങ്ങൾ ഒഴിവാക്കാനും രാജ്യം ആഹ്വാനം ചെയ്തു. വിവേകം കൈവിടാതെ നയതന്ത്ര പ്രവർത്തനങ്ങളിലേക്ക് മടങ്ങണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി സൗഹൃദ രാജ്യമായ പാകിസ്​താ​െൻറ മേൽനോട്ടത്തിലും, ഖത്തറി​െൻറ സഹകരണത്തിലുമുള്ള ക്രിയാത്മക ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ട്.

യുദ്ധത്തിലേക്ക് വീണ്ടും തിരിച്ചുപോകുന്നത് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അതിനാൽ മേഖലയിലും ആഗോളതലത്തിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഈ നയതന്ത്രശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnedIran attackSaudi Arabia
News Summary - Saudi Arabia has condemned Iran's attacks on Jordan, Bahrain and Kuwait
Next Story