Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക​മെ​ങ്ങും...

ലോ​ക​മെ​ങ്ങും ക​രു​ണ​യു​ടെ ക​ര​ങ്ങ​ൾ നീ​ട്ടി സൗ​ദി

text_fields
bookmark_border
ലോ​ക​മെ​ങ്ങും ക​രു​ണ​യു​ടെ ക​ര​ങ്ങ​ൾ നീ​ട്ടി സൗ​ദി
cancel
camera_alt

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ ഭ​ക്ഷ്യ​സ​ഹാ​യം എ​ത്തി​യ​പ്പോ​ൾ

റി​യാ​ദ്: ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സൗ​ദി അ​റേ​ബ്യ​യു​ടെ മാ​നു​ഷി​ക സേ​വ​ന വി​ഭാ​ഗ​മാ​യ കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് ആ​ൻ​ഡ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് സെൻറ​ർ (കെ.​എ​സ്. റി​ലീ​ഫ്) ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്നു. ഗ​സ്സ, സു​ഡാ​ൻ, ചാ​ഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും അ​ർ​ഹ​രാ​യ കു​ടും​ബ​ങ്ങ​ളി​ലേ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സ​ഹാ​യം എ​ത്തി​ച്ച​ത്.

ഫ​ല​സ്തീ​ൻ ജ​ന​ത​യ്ക്കാ​യു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ജ​ന​കീ​യ ക്യാ​മ്പ​യി​െൻറ ഭാ​ഗ​മാ​യി ഗ​സ്സ മു​ന​മ്പി​ലെ ഖാ​ൻ യൂ​നി​സ് ന​ഗ​ര​ത്തി​ൽ 920 ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​തി​ലൂ​ടെ 5,500 വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് പ്ര​യോ​ജ​നം ല​ഭി​ച്ചു. കൂ​ടാ​തെ, സെൻറ​റി​െൻറ കീ​ഴി​ലു​ള്ള സെ​ൻ​ട്ര​ൽ കി​ച്ച​ൺ വ​ഴി മ​ധ്യ-​തെ​ക്ക​ൻ ഗ​സ്സ​യി​ലാ​യി 25,000 പേ​ർ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ചൂ​ടു​ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ക​യും ചെ​യ്തു. സു​ഡാ​നി​ലെ സ​ന്നാ​ർ സം​സ്ഥാ​ന​ത്ത് ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് പ​ലാ​യ​നം ചെ​യ്ത കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി 1,500 കാ​ർ​ട്ട​ൺ ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്തു. സ​ന്നാ​ർ, അ​ൽ ദ​ന്ദ​ർ, അ​ൽ സൂ​ക്കി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ന​ട​ന്ന വി​ത​ര​ണ​ത്തി​ലൂ​ടെ 7,800 പേ​ർ​ക്ക് സ​ഹാ​യ​മെ​ത്തി. 2026-ലെ ​സു​ഡാ​ൻ ‘മ​ദ​ദ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

ചാ​ഡ് റി​പ്പ​ബ്ലി​ക്കി​ലെ ഈ​സ്​​റ്റ്​ മാ​യോ-​കെ​ബി പ്ര​വി​ശ്യ​യി​ൽ 250 കാ​ർ​ട്ട​ൺ ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്തു. 2026-ൽ ​രാ​ജ്യ​ത്താ​കെ 800 ട​ൺ ഈ​ന്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണി​ത്. മേ​ഖ​ല​യി​ലെ 1,500 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​തി​െൻറ പ്ര​യോ​ജ​നം ല​ഭി​ച്ചു.

ലോ​ക​ത്തി​െൻറ ഏ​ത് കോ​ണി​ലാ​യാ​ലും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ക എ​ന്ന​ത് സൗ​ദി അ​റേ​ബ്യ​യു​ടെ പ്ര​ഖ്യാ​പി​ത ന​യ​മാ​ണ്. കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ് സെൻറ​റി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ജ്യ​ത്തി​െൻറ മാ​നു​ഷി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ സാ​ക്ഷ്യ​പ​ത്ര​മാ​യി മാ​റു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Arabia extends its arms of compassion around the world
Next Story