Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സൗ​ദി അ​റേ​ബ്യ ആ​ഗോ​ള ഊ​ർ​ജ്ജ സു​ര​ക്ഷ​യും ക​പ്പൽ​പാ​ത​ക​ളു​ടെ സം​ര​ക്ഷ​ണ​വും അ​നി​വാ​ര്യം

text_fields
bookmark_border
ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സൗ​ദി അ​റേ​ബ്യ ആ​ഗോ​ള ഊ​ർ​ജ്ജ സു​ര​ക്ഷ​യും ക​പ്പൽ​പാ​ത​ക​ളു​ടെ സം​ര​ക്ഷ​ണ​വും അ​നി​വാ​ര്യം
cancel
camera_alt

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ വാ​സി​ൽ

റി​യാ​ദ്: ആ​ഗോ​ള ഊ​ർ​ജ്ജ വി​പ​ണി​യു​ടെ സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​ത​ര​ണ ശൃം​ഖ​ല ത​ട​സ്സ​മി​ല്ലാ​തെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ സൗ​ദി സ്ഥി​രം പ്ര​തി​നി​ധി ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ വാ​സി​ൽ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച​ക്കും സു​സ്ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ‘അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ ഊ​ർ​ജ്ജ പ്ര​വാ​ഹ​വും വി​ത​ര​ണ​വും സം​ര​ക്ഷി​ക്കു​ക, ആ​ഗോ​ള വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ക’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​യും അ​ന്താ​രാ​ഷ്​​ട്ര വി​ത​ര​ണ ശൃം​ഖ​ല​യു​ടെ​യും നി​ല​നി​ൽ​പ്പി​ന് അ​ന്താ​രാ​ഷ്​​ട്ര സ​മു​ദ്ര​പാ​ത​ക​ളു​ടെ സു​ര​ക്ഷ​യും ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഡോ. ​അ​ൽ-​വാ​സി​ൽ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

പ്ര​ത്യേ​കി​ച്ച്, ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക്, ബാ​ബ് അ​ൽ മ​ന്ദ​ബ് ക​ട​ലി​ടു​ക്ക് എ​ന്നി​വ​യു​ടെ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​തീ​വ ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഊ​ർ​ജ്ജ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സി​വി​ലി​യ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ സ​മു​ദ്ര ഗ​താ​ഗ​ത​ത്തി​നും ആ​ഗോ​ള വി​ത​ര​ണ ശൃം​ഖ​ല​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. സ​മു​ദ്ര​പാ​ത​ക​ളു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ ക​പ്പ​ൽ​യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​തും അ​നി​വാ​ര്യ​മാ​ണെ​ന്നും സൗ​ദി പ്ര​തി​നി​ധി കൂ​ട്ടി​ച്ചേ​ർ​ത്തു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ക​പ്പ​ൽ ഗ​താ​ഗ​ത സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ബ​ഹ്റൈ​ൻ സ​മ​ർ​പ്പി​ച്ച 2817ാം ന​മ്പ​ർ പ്ര​മേ​യ​ത്തെ സൗ​ദി അ​റേ​ബ്യ പൂ​ർ​ണ്ണ​മാ​യി പി​ന്തു​ണ​ക്കു​ന്ന​താ​യി ഡോ. ​അ​ൽ വാ​സി​ൽ വ്യ​ക്ത​മാ​ക്കി. മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ ചു​വ​ടു​വെ​പ്പാ​യ ഈ ​പ്ര​മേ​യ​ത്തി​ന് അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ഊ​ർ​ജ്ജ ദാ​രി​ദ്ര്യം നി​ർ​മാ​ർ​ജ​നം ചെ​യ്യു​ന്ന​തി​നും സു​സ്ഥി​ര വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നും, വി​ശ്വ​സ​നീ​യ​വും ചെ​ല​വ് കു​റ​ഞ്ഞ​തു​മാ​യ ഊ​ർ​ജ ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി, ഓ​രോ രാ​ജ്യ​ത്തി​ന്റെ​യും ദേ​ശീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും വി​ക​സ​ന മു​ൻ​ഗ​ണ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട്, പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും നൂ​ത​ന ആ​ശ​യ​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഒ​രു സ​മ​ഗ്ര സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shipping lanegloballySaudi Arabia
News Summary - Saudi Arabia expresses position at UN: Global energy security and protection of shipping lanes are essential
Next Story