കുവൈത്ത് സൈനികരുടെ വിയോഗം: സൗദി അറേബ്യ അനുശോചനം അറിയിച്ചു
text_fieldsറിയാദ്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കുവൈത്ത് സായുധ സേനയിലെ രണ്ട് സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ സൗദി അറേബ്യ അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു.
സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനിടെ ജീവൻ ബലിനൽകേണ്ടി വന്ന സൈനികരുടെ വിയോഗത്തിൽ കുവൈത്ത് സർക്കാരിനോടും അവിടുത്തെ ജനങ്ങളോടും സൗദി ഭരണകൂടം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദുഷ്കരമായ ഈ സാഹചര്യത്തിൽ കുവൈത്തിനൊപ്പം ഉറച്ചുനിൽക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിൽ പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം, വിഷയവുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും സുരക്ഷാപരമായ സഹകരണവും അടിവരയിടുന്നതാണ് സൗദിയുടെ ഈ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

