ഇന്ത്യ-പാക് സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി
text_fieldsറിയാദ്: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം മൂർഛിക്കുന്നതിലും അതിർത്തി പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വെടിവെയ്പ്പിലും സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. പിരിമുറുക്കം കുറക്കാനും സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാർഗങ്ങളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും നല്ല അയൽപക്ക തത്വങ്ങളെ മാനിക്കാനും മേഖലയിലെ ജനങ്ങളുടെ നന്മക്കായി സ്ഥിരതയും സമാധാനവും കൈവരിക്കുന്നതിനായി പ്രവർത്തിക്കാനും സൗദി വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

