Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക്​ ഗാർഹിക...

സൗദിയിലേക്ക്​ ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്​ നടപടിക്രമങ്ങൾ വേഗത്തിലാക്കി

text_fields
bookmark_border
സൗദിയിലേക്ക്​ ഗാർഹിക തൊഴിലാളി റിക്രൂട്ടിങ്​ നടപടിക്രമങ്ങൾ വേഗത്തിലാക്കി
cancel

റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കി മനുഷ്യവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലുള്ള ‘മുസാനദ്’ പോർട്ടൽ വഴി തൊഴിലാളികൾ രാജ്യത്ത് എത്തുന്നതിനുള്ള ശരാശരി സമയം 50 ദിവസമായി കുറഞ്ഞു.

2026-​െൻറ ആദ്യ ആറു മാസത്തെ പ്രവർത്തന കണക്കുകൾ പുറത്തുവിട്ടുകൊണ്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കുടുംബങ്ങൾക്കും തൊഴിലുടമകൾക്കും എളുപ്പത്തിലും സുരക്ഷിതമായും സേവനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.

39 രാജ്യങ്ങളിൽ നിന്നായി 27 വ്യത്യസ്ത തൊഴിൽ മേഖലകളിലേക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കാൻ ‘മുസാനദ്’ സൗകര്യമൊരുക്കുന്നുണ്ട്. സൗദിക്കകത്തുള്ള 721 റിക്രൂട്ട്‌മെൻറ്​ ഓഫീസുകളും വിദേശത്തുള്ള 6,164 ഏജൻസികളും വഴിയാണ് ഈ സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് അനുയോജ്യരായ തൊഴിലാളികളെ കണ്ടെത്താൻ വിശാലമായ അവസരം ലഭിക്കുന്നു.

കഴിഞ്ഞ ആറ്​ മാസത്തിനിടെ മാത്രം 1,22,000-ത്തിലധികം ആളുകളാണ് സ്പോൺസർഷിപ്പ് അല്ലെങ്കിൽ സേവന കൈമാറ്റത്തിന് അപേക്ഷിച്ചത്. കൂടാതെ തൊഴിലുടമയുടെയും തൊഴിലാളിയുടെയും സുരക്ഷ ഉറപ്പാക്കുന്ന നാലര ലക്ഷത്തിലധികം ഇൻഷുറൻസ് പോളിസികളും ഈ കാലയളവിൽ അനുവദിച്ചു. പ്ലാറ്റ്‌ഫോമി​െൻറ ഉയർന്ന വിശ്വാസ്യതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

തൊഴിൽ മേഖലയിലെ സുതാര്യത വർദ്ധിപ്പിക്കുന്നതി​െൻറ ഭാഗമായി ചില പ്രധാന പുതിയ നിയമങ്ങളും മന്ത്രാലയം നടപ്പാക്കിയിട്ടുണ്ട്. തൊഴിലാളി അറിയിപ്പില്ലാതെ ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നത് തടയാനുള്ള നയം, ഗാർഹിക തൊഴിലാളികൾക്കുള്ള മെഡിക്കൽ ഇൻഷുറൻസ്, തൊഴിലാളികളുടെ നിയമപരമായ പദവി ശരിയാക്കിയെടുക്കാനുള്ള പ്രത്യേക സാവകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഇരുവിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ സഹായിക്കും.

ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതി​െൻറ ഭാഗമായി ‘മുസാനദിനെ’ സൗദി നാഷനൽ അഡ്രസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം അയച്ചു നൽകുന്നതിനായി ഇലക്ട്രോണിക് ബാങ്കിങ്​ ചാനലുകളുടെ എണ്ണം 16 ആയി ഉയർത്തി. ഇതുവഴി ശമ്പള വിതരണം കൂടുതൽ സുതാര്യമാകുകയും ബാങ്ക് രേഖകൾ വഴി സാമ്പത്തിക ഇടപാടുകൾ കൃത്യമായി സൂക്ഷിക്കാൻ തൊഴിലുടമകൾക്ക് സാധിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRECRUITMENTDomestic workerSaudi Arabia
News Summary - Saudi Arabia Expedites Domestic Worker Recruitment Procedures
Next Story