Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭികരബന്ധം: കിഴക്കൻ പ്രവിശ്യയിൽ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി

text_fields
bookmark_border
ഭീകര സംഘടനയിൽ ചേരുകയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തതാണ് കുറ്റം
ഭികരബന്ധം: കിഴക്കൻ പ്രവിശ്യയിൽ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി
cancel

റിയാദ്: കിഴക്കൻ പ്രവിശ്യയിൽ അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മുഹമ്മദ് ബിൻ മുനീർ ബിൻ മുഹമ്മദ് അൽസാഹിർ, അലി ബിൻ അബ്ദുറബ്ബ് അൽഹുസൈൻ അൽശൈഖ്, ഹസൻ ബിൻ സക്കി ബിൻ മുഹമ്മദ് അൽഫറജ്, റിദ ബിൻ മുഹമ്മദ് ബിൻ അലി ആൽ അബു അബ്ദുല്ല, അലി ബിൻ ഹസൻ ബിൻ അഹമ്മദ് ആൽ റബ്ഹ് എന്നിവരുടെ വധശിക്ഷയാണ് ശനിയാഴ്ച നടപ്പിലാക്കിയത്.

ഇവരെല്ലാം സൗദി പൗരന്മാരാണ്. വിദേശത്തെ ഒരു ഭീകര സംഘടനയിൽ ചേരുക, കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ പലതവണ വെടിവെക്കുക, ആയുധങ്ങളും വെടിയുണ്ടകളും കൈവശം വെക്കുക, സൗദിക്കുള്ളിൽ ഭീകരപ്രവർത്തനങ്ങൾ നടത്താനും അവക്ക് ധനസഹായം നൽകാനും പിന്തുണ നൽകുക എന്നീ ഭീകരവാദ കുറ്റങ്ങളാണ് ഇവർ ചെയ്ത കുറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

പ്രതികളെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തതായും അന്വേഷണത്തിൽ ഇവർക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. തുടർന്ന് കേസ് ബന്ധപ്പെട്ട കോടതിയിലേക്ക് മാറ്റുകയും ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ നൽകിയതിനെത്തുടർന്ന് സുപ്രീം കോടതി വിധി ശരിവെച്ചതോടെ ഇത് അന്തിമവിധിയായി മാറുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

സുരക്ഷിതരായ ആളുകളെ ആക്രമിക്കുകയും അവരുടെ ജീവനും സുരക്ഷക്കുമുള്ള അവകാശത്തെ ലംഘിക്കുകയും ചെയ്യുന്ന ഏതൊരാൾക്കെതിരെയും ഇസ്‍ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ നടപ്പിലാക്കാനും സുരക്ഷ ഉറപ്പാക്കാനും നീതി നടപ്പാക്കാനുമുള്ള സൗദി ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ തുനിയുന്ന ഏതൊരാൾക്കും ശരിഅത്ത് അനുസരിച്ചുള്ള കടുത്ത ശിക്ഷ തന്നെയായിരിക്കും അനുഭവം എന്ന് മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia Executes Five Citizens over Terror Links
Next Story