Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തീർഥാടകരുടെ എണ്ണം കുറച്ച്​ ഹജ്ജ്​ നടത്താനുള്ള തീരുമാനത്തിന്​ വ്യാപക പിന്തുണ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകരുടെ എണ്ണം...

തീർഥാടകരുടെ എണ്ണം കുറച്ച്​ ഹജ്ജ്​ നടത്താനുള്ള തീരുമാനത്തിന്​ വ്യാപക പിന്തുണ

text_fields
bookmark_border

ജിദ്ദ: പരിമിത എണ്ണം ആഭ്യന്തര തീർഥാടകരെ മാത്രം പ​െങ്കടുപ്പിച്ച്​ ഇൗ വർഷത്തെ ഹജ്ജ്​ നടത്താനുള്ള സൗദി അറേബ്യയുടെ തീരുമാനത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്​ട്ര സംഘടനകളും പിന്തുണച്ചു. യു.എ.ഇ, ബഹ്​റൈൻ, ഇൗജിപ്​ത്​, യമൻ, പാക്കിസ്​താൻ തുടങ്ങിയ രാജ്യങ്ങളും സൗദി ഉന്നത പണ്ഡിത സഭ, മുസ്​ലിം വേൾഡ്​ ലീഗ്​ (റാബിത്വ), ഒ.​െഎ.സി തുടങ്ങിയവയും തീരുമാനത്തെ പിന്തുണക്കുകയും സ്വാഗതം ചെയ്യുകയും ചെയ്​തു.

പകർച്ചവ്യാധിയുടെ കാലത്ത്​ രോഗം പടരാതിരിക്കലും ഹറമി​ െൻറ സുരക്ഷ കാത്തു സൂക്ഷിക്കലും മതപരമായ സാമൂഹിക ബാധ്യതയാണെന്ന്​ സൗദി പണ്ഡിത സഭ അഭിപ്രായപ്പെട്ടു. ആളുകൾ കൂടിച്ചേരുന്നത്​ കോവിഡ്​ വ്യാപനം കൂടുന്നതിനുള്ള പ്രധാന കാരണമായിരിക്കെ അത്​​ കുറക്കുകയോ, തടയുകയോ ചെയ്യേണ്ടതുണ്ട്​.

തീർഥാടകരുടെ എണ്ണം കുറച്ച്​ ഹജ്ജ്​ നടത്താനുള്ള തീരുമാനം ഏറ്റവും മികച്ച പരിഹാരമാണ്​. മഹത്തായ ആരാധനകർമം (ചടങ്ങ്​) രോഗപകർച്ചക്ക്​ കാരണമാകാൻ പാടില്ല. മനുഷ്യന്​ നന്മയുള്ള താൽപര്യങ്ങളെ സംരക്ഷിക്കലും അതിനെ​ വളർത്തലും നാശത്തേയും ഉപദ്രവങ്ങളേയും തടയലുമാണ്​​​ ശരീഅത്ത്​ ലക്ഷ്യമിടുന്നതെന്നും പണ്ഡിതസഭ വ്യക്തമാക്കി.

റാബിത്വയും ഒ.​െഎ.സിയും പിന്തുണച്ചു

ഹജ്ജിന്​ ഗവൺമെൻറ്​ സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക്​ മുസ്​ലിം വേൾഡ്​ ലീഗും പിന്തുണ അറിയിച്ചു. കോവിഡ്​ സാഹചര്യം വേറിട്ട അവസ്​ഥയെയാണ്​ പ്രതിനിധീകരിക്കുന്നത്​. അതിനാൽ ദൈവിക ഭവനത്തിലെത്തുന്നവരുടെ ആരോഗ്യ സംക്ഷണം വളരെ​ ശ്രദ്ധയോടും വലിയ പരിഗണനയോടും കാണേണ്ട സമയമാണെന്ന്​ റാബിത്വ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഇസാ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള തീരുമാനമാണ്​ സൗദി ഗവൺമെൻറ്​ പുറപ്പെടുവിച്ചിരിക്കുന്നത്​. തീരുമാനം വന്നയുടനെ ലോകത്തെ നിരവധി മുതിർന്ന മുഫ്​തിമാരും ലോക മുസ്​ലിം പണ്ഡിതന്മാരും ബന്ധപ്പെട്ടിരുന്നു.

വിവേകപൂർവമായ നടപടിയാണ്​​ സൗദി ഭരണകൂടം സ്വീകരിച്ചിരിക്കുന്നതെന്ന്​ ഉൗന്നിപറഞ്ഞതായും റാബിത്വ ജനറൽ സെക്രട്ടറി പറഞ്ഞു. കോവിഡ്​ സാഹചര്യത്തിൽ ഹജ്ജ് സുരക്ഷിതമാക്കാനും ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സൗദി ഭരണകൂടം എടുത്ത തീരുമാനത്തെ ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്​മയായ ഒ.​െഎ.സിയും സ്വാഗതവും ചെയ്​തു. സൗദി ഗവൺമെൻറ്​ തീരുമാനം എല്ലാ മുൻകരുതൽ നടപടികളും അനുസരിച്ചാണെന്ന്​ ജനറൽ സെക്രട്ടറി യൂസുഫ്​ അൽഉസൈമീൻ പറഞ്ഞു. ഏത്​ കഠിനമായ സാഹചര്യത്തിലും ഹജ്ജ്​ സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക്​ വേണ്ട കഴിവുകളും സൗകര്യങ്ങളുമുണ്ട്​. എന്നാൽ തീർഥാടകരുടെ സുരക്ഷയ്​ക്കും ആരോഗ്യത്തിനും വലിയ കരുതലും പരിഗണനയും നൽകുന്ന രാജ്യമാണ്. അതിനാൽ ഹജ്ജുമായി ബന്ധപ്പെട്ട ഇപ്പോ​ഴത്തെ തീരുമാനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ്​ നടത്താനുള്ള തീരുമാനം വന്നത്​ തിങ്കളാഴ്​ച

ഇൗ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്​ച രാത്രിയാണ് സൗദി ഹജ്ജ്​ മന്ത്രാലയം പ്രഖ്യാപിച്ചത്​. ആഭ്യന്തര തീർഥാടകരുടെ എണ്ണവും മറ്റ്​ വിശദാംശങ്ങളും ഇതു വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ഇത്​ സംബന്ധിച്ച കൂടുതൽ വിദശീകരണമുണ്ടാകുമെന്നാണ്​ ഹജ്ജ്​ രംഗത്തുള്ളവർ പറയുന്നത്​.

ഏതായാലും​ വിദേശ രാജ്യങ്ങളിൽ നിന്ന്​ ഇത്തവണ ഹജ്ജിനു തീർഥാടകരെത്തില്ലെന്നും പരിമിതമായ ആഭ്യന്തര തീർഥാടകരെ പ​െങ്കടുപ്പിച്ചായിരിക്കും ഹജ്ജ്​ കർമമെന്നും ഹജ്ജ്​ മന്ത്രാലയത്തി​െൻറ തീരുമാനം വന്നതോടെ വ്യക്തമായി​. സൗദിയിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക്​ മാത്രമായിരിക്കും പ​െങ്കടുക്കാൻ അവസരം. അതോടൊപ്പം ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതൽ കർശനമായി പാലിച്ചുമായിരിക്കും ചടങ്ങുകൾ.

രാജ്യാന്തര തീർഥാടകർക്ക്​ വിലക്ക്​

ലോകം കോവിഡ്​ മഹാമാരിയുടെ പിടിയിലമർന്ന സാഹചര്യത്തിൽ അന്താരാഷ്​ട്രതലത്തിൽ മുഴുവൻ തീർഥാടകരെയും പ​െങ്കടുപ്പിച്ച്​ ഹജ്ജ്​ നടത്തൽ പ്രയാസകരമാണ്​. പകർച്ച വ്യാധി ഭീഷണി തുടരുന്ന സാഹചര്യത്തിലും വാക്​സിനുകളുടെയും ചികിത്സയുടെയും അഭാവവും സൗദി ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശങ്ങളുടെയും അടിസ്​ഥാനത്തിലാണ്​ ഹജ്ജുമായി ബന്ധപ്പെട്ട തീരുമാനം​. രോഗവ്യാപന സാധ്യതയും സമൂഹ അകലം പാലിക്കാനുള്ള പ്രയാസവും വലിയ ഭീഷണിയായി നിലനിൽക്കുന്നുണ്ട്​.

ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്​ത ആദ്യത്തിൽ തന്നെ സൗദി ഭരണകൂടം​ ഉംറയും സിയാറത്തും സൗദി അറേബ്യ നിർത്തിവെച്ചിരുന്നു. കർഫ്യു പൂർണമായും നീക്കി സൗദിയിലെ സൗദിയിൽ ജീവിതം സാധാരണ നിലയിലേക്ക്​ വരാൻ തുടങ്ങിയെങ്കിലും ഉംറ, സിയാറ എന്നിവയ്​ ക്കുള്ള വിലക്ക്​ ഇപ്പോഴും നിലനിൽക്കുകയാണ്​. ഒ​​രോ വർഷവും ലക്ഷക്കണക്കിനാളുകളാണ്​ ഹജ്ജ്​, ഉംറ കർമത്തിന് സൗദിയിൽ​ എത്താറ്​. സൗദി ഭരണകൂടമാക​െട്ട തീർഥാടന സേവനം അഭിമാനമായി കണ്ട്​ മികച്ച സേവനങ്ങളാണ്​​ നൽകിവരുന്നത്​. രാജ്യത്തേക്ക് പ്രവേശിച്ച്​ ഹജ്ജ്​, ഉംറ കർമങ്ങൾ നിർവഹിച്ച്​ തിരിച്ചുപോകുന്നതുവരെ​ തീർഥാടകരുടെ ആരോഗ്യ സുരക്ഷയ്​ക്കും പ്രതിരോധത്തിനും അതീവ പ്രധാന്യം നൽകിയുമാണ്​​ പ്രവർത്തിച്ചുവരുന്നത്​.

പകർച്ചവ്യാധികളെ സസൂക്ഷ്​മം നിരീക്ഷിക്കുന്നതിനും തീർഥാടകർക്ക്​ സൗജന്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ഉയർന്ന നിലവാരത്തിലുള്ള സംവിധാനങ്ങളാണ്​ സൗദിയിലുള്ളത്​. എന്നാൽ പല നിയന്ത്രണങ്ങളും പ്രഖ്യാപിക്കു​േമ്പാൾ മനുഷ്യ​െൻറ ആരോഗ്യവും സുരക്ഷയുമാണ്​ പ്രധാനമെന്ന്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ വ്യക്തമാക്കിയിരുന്നു.​ കോവിഡ്​ കാരണം ലോകം കടന്നു പോയികൊണ്ടിരിക്കുന്ന അസാധാരണമായ സാഹചര്യവും തീർഥാടകരുടെ ആരോഗ്യ സുരക്ഷയും കണക്കിലെടുത്താണ്​ ​ഹജ്ജുമായി ബന്ധപ്പെട്ട്​ സൗദി ഗവൺമെൻറി​െൻറ​ പുതിയ തീരുമാനം​. അതോടൊപ്പം വളരെ വർഷങ്ങൾക്ക്​​ ശേഷമാണ്​ ഹജ്ജിന്​ ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്​.

-അബ്​ദുറഹ്​മാൻ തുറക്കൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjhajj 2020
Next Story