Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപരിസ്​ഥിതി സംരക്ഷണ​...

പരിസ്​ഥിതി സംരക്ഷണ​ നിയമങ്ങൾ കടുപ്പിച്ച്​ സൗദി അറേബ്യ

text_fields
bookmark_border
പരിസ്​ഥിതി സംരക്ഷണ​ നിയമങ്ങൾ കടുപ്പിച്ച്​ സൗദി അറേബ്യ
cancel

ജിദ്ദ: പരിസ്​ഥിതിയുടെ സംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദപരമായ സുസ്ഥിര വികസനത്തിനും കർശന നിയമങ്ങൾ നടപ്പാക്കി സൗദി അറേബ്യ. പരിസ്​ഥിതി സംരക്ഷണ  സംബന്ധിച്ച പുതിയ വ്യവസ്​ഥകളിലാണ്​ കർശന നിയന്ത്രണങ്ങളും നിയമങ്ങളുമുള്ളത്​. പരിസ്​ഥിതിക്ക്​ ആഘാതമുണ്ടാക്കുന്ന പദ്ധതികളോ പ്രവർത്തനങ്ങളോ അനുവദിക്കില്ല. പരിസ്ഥിതിക്ക്​ ദോഷകരമാവില്ലെന്ന്​ ഉറപ്പാക്കുന്ന ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായ​ ലൈസൻസ്​ നേടി മാത്രമേ ഏതൊരു പ്രവൃത്തിയിലും പദ്ധതി  നടത്തിപ്പുകളിലും ഏർപ്പെടാനാവൂ. 

പരിസ്​ഥിതി മലിനീകരണമുണ്ടാക്കുന്നതോ ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതോ ഇവ രണ്ടിനും ആഘാതമുണ്ടാക്കുന്നതോ അല്ലെങ്കിൽ  പ്രതികൂലമായി ബാധിക്കുന്നതോ ആയ എല്ലാ കാര്യങ്ങളും നിരോധിച്ചിട്ടുണ്ട്​. രാജ്യത്തെ പ്രകൃതി വിഭവങ്ങളുടെ വ്യവസായികമായ ചൂഷണം നിയമം മൂലം തടഞ്ഞിരിക്കുന്നു​.  പ്രകൃതി വിഭവങ്ങൾ കൊണ്ട്​ ഉൽപന്നങ്ങൾ നിർമിക്കുന്നതോ​ വിൽക്കുന്നതോ കൈമാറുന്നതോ ശേഖരിച്ച്​ സൂക്ഷിക്കുന്നതോ ആയ പ്രവൃത്തികളും നിരോധിത വകുപ്പിൽ  പെടും. മലിന ജലം ഭൂഗർഭ കിണറുകളിലേക്ക് ഒഴുക്കിവിടുന്നതും കുറ്റകരമാണ്​. 

വൃക്ഷങ്ങളും ഇതര സസ്യലതാദികളും നശിപ്പിക്കുന്നതും കുറ്റകൃത്യമാണ്​. പ്രകൃതിയുടെ   സന്തുലിതാവസ്​ഥയെ അപകടപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും നിരോധിക്കപ്പെട്ടിരിക്കുന്നു. മരങ്ങൾ മുറിക്കുക, മാലിന്യങ്ങൾ സൂക്ഷിക്കുക, കുഴിച്ചുമൂടുക, കത്തിക്കുക,  അനുമതി പത്രമില്ലാതെ കരി ഉൽപാദനം നടത്തുക, സംഭരിക്കുക, വിൽപന നടത്തുക എന്നിവയെല്ലാം നിരോധിച്ചിരിക്കുന്നു. വന്യമൃഗങ്ങളെ കൊല്ലുന്നതും ഉപദ്രവിക്കുന്നതും  വേട്ടയാടുന്നതും നിരോധനത്തിലുൾപ്പെടും. 

അനുമതിയുണ്ടെങ്കിൽ ചില ഇനങ്ങളെ വേട്ടയാടാം​. അത്​ ബന്ധപ്പെട്ട വകുപ്പ്​ നിശ്ചയിക്കുന്ന നിശ്ചിത സ്ഥലങ്ങളിലും സമയ​ ങ്ങളിലുമായിരിക്കണം. ചില പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷയാണ്​ ലഭിക്കുക.​ 10 വർഷത്തിൽ കുറയാത്ത തടവോ 30 ലക്ഷം റിയാൽ പിഴയോ ആയിരിക്കും  ശിക്ഷ. ചില കേസുകളിൽ ഇത്​ രണ്ടും ചേർത്തും ശിക്ഷയായി ലഭിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - saudi arabia to enforce environment laws
Next Story