യു.എൻ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിന് സൗദി അറേബ്യയുടെ 60 ലക്ഷം ഡോളർ ധനസഹായം
text_fieldsറിയാദ്: യു.എൻ തീവ്രവാദ വിരുദ്ധ കേന്ദ്രത്തിെൻറ പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ 60 ലക്ഷം ഡോളറിെൻറ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ാമത് ഉന്നതതല സമ്മേളനത്തോടനുബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ രാജ്യത്തിെൻറ ഈ പ്രഖ്യാപനം അറിയിച്ചത്.
2027 സാമ്പത്തിക വർഷം മുതൽ ഘട്ടങ്ങളായാണ് ഈ തുക കേന്ദ്രത്തിന് കൈമാറുക. ഏതു രൂപത്തിലുമുള്ള തീവ്രവാദ പ്രവർത്തനങ്ങളെയും ചെറുക്കുന്നതിന് സൗദി അറേബ്യ നൽകിവരുന്ന ആഗോള പിന്തുണയുടെ ഭാഗമാണ് ഈ സാമ്പത്തിക സഹായമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സെക്രട്ടറി ജനറലെന്ന നിലയിൽ അേൻറാണിയോ ഗുട്ടെറസിെൻറ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹം നൽകിയ മികച്ച സേവനങ്ങൾക്ക് വിദേശകാര്യ മന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു. കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും തമ്മിലുള്ള സഹകരണ മേഖലകളെക്കുറിച്ച് അവലോകനം ചെയ്യുകയും പൊതുതാൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

