Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠൻ എം.പി

text_fields
bookmark_border
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠൻ എം.പി
cancel
camera_alt

റിയാദ് ഒ.ഐ.സി.സി സൗദി ദേശീയദിനാഘോഷം വി.കെ. ശ്രീകണ്ഠൻ എം.പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

റിയാദ്: പാരമ്പര്യവും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് ആധുനിക വികസനത്തിെൻറ പുതിയ സാധ്യതകളിലേക്ക് മുന്നേറുന്ന സൗദി അറേബ്യയുടെ വികസന യാത്ര ലോകത്തിന് തന്നെ ശ്രദ്ധേയമായ മാതൃകയാണെന്ന് പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഫ്ലമിംഗോ മാളിൽ സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടികൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിയാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടപ്പാക്കുന്ന വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സൗദിയുടെ ഭാവി വികസന കാഴ്ചപ്പാടിെൻറ പ്രതിഫലനമാണ്. പുതിയ നഗരപദ്ധതികൾ, ഗതാഗത സംവിധാനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ രാജ്യത്തെ വികസനത്തിെൻറ പുതിയ ഘട്ടത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കരയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ ജില്ലാ, സെൻട്രൽ, നാഷനൽ-ഗ്ലോബൽ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട് കുന്ന്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സക്കീർ ദാനത്ത്, അബ്ദുൽ കരീം കൊടുവള്ളി, സുരേഷ് ശങ്കർ, സൈഫ് കായംകുളം, അശ്റഫ് കീഴ്പുള്ളിക്കര, ഹക്കീം പട്ടാമ്പി, നിഷാദ് ആലംങ്കോട്, അശ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ തുടങ്ങിയവരും പ്രവർത്തകരും പങ്കെടുത്ത് പരിപാടികൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Arabia's development progress is a model for the world: V.K. Sreekandan MP
Next Story