ഗസ്സയിൽ ഭക്ഷ്യധാന്യകിറ്റുകൾ എത്തിച്ച് സൗദി അറേബ്യ
text_fieldsഗസ്സയിലേക്കുള്ള ഭക്ഷ്യധാന്യകിറ്റുകളടങ്ങിയ ലോഡുമായി സൗദി ട്രക്കുകൾ റഫ അതിർത്തി കടക്കുന്നു
റഫ: ഫലസ്തീൻ ജനതക്കുള്ള സഹായവുമായി സൗദി അറേബ്യയുടെ പുതിയ ദുരിതാശ്വാസ വാഹനവ്യൂഹം റഫ അതിർത്തി കടന്നു. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) നൽകുന്ന സഹായ സാമഗ്രികളാണ് വെള്ളിയാഴ്ച ഗസ്സയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കരം അബു സാലിം അതിർത്തി ലക്ഷ്യമാക്കി നീങ്ങിയത്.
ഫലസ്തീൻ ജനതയെ സഹായിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ജനകീയ കാമ്പയിെൻറ ഭാഗമായാണ് ഈ നടപടി. ദുരിതബാധിതർക്കായി വലിയ തോതിലുള്ള ഭക്ഷ്യധാന്യ കിറ്റുകളാണ് ഈ വാഹനവ്യൂഹത്തിൽ എത്തിച്ചിരിക്കുന്നത്. ഗസ്സയിലെ കിങ് സൽമാൻ റിലീഫ് സെൻററിെൻറ പങ്കാളിയായ ‘സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്’, ഗസ്സയുടെ തെക്കൻ മേഖലയിലെ അൽ-ഖറാറയിലും ഖാൻ യൂനിസിലെ അൽ-മവാസിയിലുമായി നിരവധി അഭയാർഥി ക്യാമ്പുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.
ശൈത്യകാലം ആരംഭിച്ച സാഹചര്യത്തിൽ, ഭവനരഹിതരായവർക്ക് താമസസൗകര്യവും മാനുഷിക സഹായങ്ങളും ഉറപ്പാക്കുകയാണ് ക്യാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്. ഗസ്സയിലെ ജനങ്ങൾ നേരിടുന്ന കഠിനമായ ജീവിതസാഹചര്യങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് കിങ് സൽമാൻ റിലീഫ് സെൻറർ വഴി സൗദി അറേബ്യ തുടർച്ചയായ സഹായങ്ങൾ നൽകി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

