Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയാളി സാമൂഹിക പ്രവർത്തകൻ ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ കുടുംബവേദി പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്ത് (50) ഹൃദയഘാതം മൂലം മരിച്ചു. ഞായറാഴ്ച വൈകിട്ട് കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വൈകിയും കാണാത്തതിനെ തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ബോധരഹിതനായി വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
20 വർഷത്തിൽ ഏറെയായി ജുബൈലിലുള്ള ഇദ്ദേഹം അരാംകോ കമ്പനിയിൽ ഗുണമേന്മ പരിശോധന വിഭാഗം ഇൻസ്‌പെക്ടർ ആയിരുന്നു. ജുബൈലിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിന്ന സലീമിെൻറ മരണം പ്രവാസി മലയാളീ സമൂഹത്തെ നടുക്കി. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: റിനി. മക്കൾ: റിസാൽ, റാഹിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

