Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യയിൽ...

സൗദി അറേബ്യയിൽ കോവിഡ്​ കേസുകൾ കുറഞ്ഞു; പുതിയ രോഗികൾ 593

text_fields
bookmark_border
സൗദി അറേബ്യയിൽ കോവിഡ്​ കേസുകൾ കുറഞ്ഞു; പുതിയ രോഗികൾ 593
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ വ്യാപനം വലിയ തോതിൽ കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്​​ പ്രകാരം വ്യാഴാഴ്​ച 593 കോവിഡ്​ കേസുകൾ മാത്രമാണ്​​ പുതുതായി രജിസ്​റ്റർ ചെയ്​തത്​. ഇത്​ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്​​. അതെസമയം ഇരട്ടിയിലേറെ ആളുകൾ രോഗമുക്തി നേടി. 1203 പേരാണ്​ പുതുതായി സുഖം പ്രാപിച്ചത്​. എന്നാൽ മരണസംഖ്യയിൽ കാര്യമായ കുറവ്​ വന്നിട്ടില്ല. 24 മണിക്കൂറിനിടെ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4399 ആയി.

റിയാദ്​ 2, ജിദ്ദ 5, മക്ക 6, ഹുഫൂഫ്​ 2, ത്വാഇഫ്​ 2, മുബറസ്​ 4, ഖമീസ്​ മുശൈത്ത്​ 1, ഹാഇൽ 2, ബുറൈദ 1, അബഹ 4, സബ്​യ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 328144ലെത്തിയെങ്കിലും അതിൽ 307207 പേരും സുഖം പ്രാപിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.5 ശതമാനമായി​ ഉയർന്നു. വെറും 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,538 ആയാണ്​ കുറഞ്ഞത്​​. ഇതിൽ തന്നെ 1180 പേർ മാത്രമേ ഗുരുതര സ്ഥിതിയിലുള്ളൂ​.

വ്യാ​ഴാഴ്​ച പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 55. മക്ക 50, മദീന​​ 40, റിയാദ്​​​ 39, ഹുഫൂഫ്​ 38, ദമ്മാം 25, മുബറസ്​ 21, യാംബു​ 21, ഹാഇൽ​ 20, അറാർ​ 18, ബൽജുറഷി 17, ജീസാൻ 17, ജുബൈൽ 12, ഖത്വീഫ്​ 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ്​ ടെസ്​റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്​റ്റുകളുടെ എണ്ണം 5,917,184 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1022, ജിദ്ദ 886, മക്ക 704, ഹുഫൂഫ്​ 238, ത്വാഇഫ്​ 186, മദീന 129, ദമ്മാം 122, ബുറൈദ 86, ജീസാൻ 84, അബഹ 84, തബൂക്ക്​ 66, മുബറസ്​ 67, അറാർ 62, ഹാഇൽ 61, ഹഫർ അൽബാത്വിൻ 58, മഹായിൽ 40, സബ്​യ 38, അൽബാഹ 33, ഖത്വീഫ് 31, സകാക 24, ഖമീസ്​ മുശൈത്ത്​​ 25, അബൂ അരീഷ്​ 24, വാദി ദവാസിർ 23, അൽറസ്​ 23, ബെയ്​ഷ്​ 23, ബീഷ​ 23, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 15, സാംത 14, നജ്​റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ്​ 7, അഹദ്​ റുഫൈദ 6, ദർബ്​ 6, ജുബൈൽ 5, സു​ൈലയിൽ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3, ഹായ്​ത്​ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ദമാദ്​ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, ഖുൽവ 1, ഖഹ്​മ 1, ശറൂറ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaCovid Updates​Covid 19Gulf News
Next Story