
സൗദി അറേബ്യയിൽ കോവിഡ് മുക്തർ രണ്ടര ലക്ഷം കവിഞ്ഞു
text_fieldsറിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 1492 പേർ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 250440 ആയി. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 87.2 ശതമാനമായി.
1469 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 287262 ആണ്. 33692 രോഗബാധിതർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇതിൽ 1828 പേർ ഗുരുതരാവസ്ഥയിലാണ്. 37 മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.
റിയാദ് 2, ജിദ്ദ 7, മക്ക 4, ദമ്മാം 1, ഹുഫൂഫ് 8, ത്വാഇഫ് 3, ഖത്വീഫ് 2, ഹാഇൽ 1, മഹായിൽ 1, അറാർ 3, സബ്യ 2, അയൂൺ 1, അൽമജാരിദ 1, അൽബാഹ 1 എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മരണം റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെയുണ്ടായ 60,846 ടെസ്റ്റുകളടക്കം രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 3,754,850 ആയി. റിയാദിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 101. മദീനയിൽ 61ഉം ഖമീസ് മുശൈത്തിൽ 52ഉം ദമ്മാമിൽ 47ഉം ജീസാനിൽ 47ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 850, ജിദ്ദ 716, മക്ക 567, മദീന 118, ഹുഫൂഫ് 129, ത്വാഇഫ് 112, ദമ്മാം 107, തബൂക്ക് 49, ബുറൈദ 48, ജീസാൻ 29, ഹാഇൽ 29, ഹഫർ അൽബാത്വിൻ 28, ഖത്വീഫ് 26, അറാർ 27, മുബറസ് 25, വാദി ദവാസിർ 20, മഹായിൽ 19, സബ്യ 17, അൽബാഹ 17, സകാക 14, അൽഖുവയ്യ 14, ഖർജ് 13, ഖോബാർ 13, ബെയ്ഷ് 12, അബഹ 10, അൽറസ് 10, ഖമീസ് മുശൈത്ത് 8, അൽമജാരിദ 8, ബീഷ 7, അബൂഅരീഷ് 7, ഹുറൈംല 6, അയൂൺ 6, ഉനൈസ 6, നജ്റാൻ 5, സുൈലയിൽ 4, നാരിയ 3, ഖുൻഫുദ 3, അഹദ് റുഫൈദ 4, ജുബൈൽ 3, ശഖ്റ 3, യാംബു 3, അൽമദ്ദ 2, അൽബദാഇ 2, ദഹ്റാൻ 2, ഖുറായത് 2, അൽഅർദ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, റിജാൽ അൽമ 2, അൽനമാസ് 2, ഹുത്ത ബനീ തമീം 2, ബല്ലസ്മർ 2, റഫ്ഹ 1, സുൽഫി 1, ദുർമ 1, താദിഖ് 1, മൻദഖ് 1, അൽദായർ 1, സാംത 1, ദർബ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1.
