Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്​...

സൗദിയിൽ കോവിഡ്​ വ്യാപനത്തിൽ വീണ്ടും നേരിയ വർധന

text_fields
bookmark_border
സൗദിയിൽ കോവിഡ്​ വ്യാപനത്തിൽ വീണ്ടും നേരിയ വർധന
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണത്തിൽ വീണ്ടും നേരിയ വർധനവ്​. കഴിഞ്ഞ 24 മണിക്കൂറിൽ 327 പേർക്കാണ്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്​. രോഗബാധിതരിൽ 318 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ അഞ്ചു പേർ മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 375333 ആയി. ഇതിൽ 366412 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6466 ആയി. 2455 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകൾ: റിയാദ് 174, കിഴക്കൻ പ്രവിശ്യ 69, മക്ക 31, അൽഖസീം 16, മദീന 6, അൽജൗഫ്​ 6, നജ്‌റാൻ 6, വടക്കൻ അതിർത്തി മേഖല 5, അൽബാഹ 4, അസീർ 3, ഹാഇൽ 3, തബൂക്ക്​ 2, ജീസാൻ 2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Saudi Arabia
Next Story